ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം ഇന്ന് നല്‍കും
Sunday, November 22, 2020 10:06 PM IST
കൊല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് മൂന്നിനുശേ​ഷം കള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചി​ഹ്നം അ​നു​വ​ദി​ക്കും. സ്ഥാ​നാ​ര്‍​ഥി​ക്കോ സ്ഥാ​നാ​ര്‍​ഥി​യു​ടെ മു​ഖ്യതെ​ര​ഞ്ഞെ​ടു​പ്പ് പ്ര​തി​നി​ധി​ക്കോ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​ര്‍​ദ്ദേ​ശ​ക​നോ ആ​യ ഒ​രാ​ള്‍​ക്ക് സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.
രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​വ​ര്‍ പ്ര​സ്തു​ത പാ​ര്‍​ട്ടി​യു​ടെ ചി​ഹ്നം അ​നു​വ​ദി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള സം​സ്ഥാ​ന ഭാ​ര​വാ​ഹി​യു​ടെ​യോ അ​ല്ലെ​ങ്കി​ല്‍ അ​ദ്ദേ​ഹം രേ​ഖാ​മൂ​ലം ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജി​ല്ലാ ഭാ​ര​വാ​ഹി​യു​ടേ​യോ ചി​ഹ്നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ചു​ള്ള ക​ത്ത് ഉ​ച്ച​കഴിഞ്ഞ് മൂന്നിന് മു​ന്പ് സ​മ​ര്‍​പ്പി​ക്ക​ണം.
സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ബാ​ല​റ്റ് പേ​പ്പ​റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട പേ​ര് ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ഫോ​റം-6 ല്‍ ​ഉ​ച്ച​കഴിഞ്ഞ് മൂന്നിനുശേ​ഷം വ​ര​ണാ​ധി​കാ​രി​യു​ടെ നോ​ട്ടീ​സ് ബോ​ര്‍​ഡി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ചു​മ​ത​ല​പെ​ടു​ത്തി​യ പ്ര​തി​നി​ധി​ക​ള്‍​ക്കും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്താം.