യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, December 1, 2020 10:25 PM IST
ഇ​ര​വി​പു​രം: പ്രേ​മം ന​ടി​ച്ച് വ​ശീ​ക​രി​ച്ച ശേ​ഷം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ കൊ​ണ്ടുപോ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നും ഇ​ര​വി​പു​രം പോ​ലീ​സ് പിടികൂടി. മു​ണ്ട​യ്ക്ക​ൽ ഉ​ദ​യമാ​ർ​ത്താ​ണ്ഡ​പു​രം ബീ​ച്ച് ന​ഗ​ർ 82 പു​തു​വ​ൽ​പു​ര​യി​ട​ത്തി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ജി​ത്ത് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​
ഇ​ക്ക​ഴി​ഞ്ഞ 20ന് ​വൈ​കുന്നേരാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യ​ത്. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി മാ​താ​പി​താ​ക്ക​ൾ ഇ​ര​വി​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ ഇ​ര​വി​പു​രം എ​സ്എ​ച്ച്ഓ.​ വി​നോ​ദ് കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ക​യും പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് ബോ​ധ്യ​പെ​ട്ട ഇ​യാ​ൾ പീ​ഡ​ന​ത്തി​ന് ശേ​ഷം പെ​ൺ​കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ചി​ട്ടാ​ണ് ഒ​ളി​വി​ൽ പോ​യ​ത്.​ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ വ​ർ​ക്ക​ല ക​നാ​ൽ ഭാ​ഗ​ത്തു​ണ്ടെ​ന്ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​വി​ടെ നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പോക്സോ​ നി​യമ​പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേസ് എ​ടു​ത്ത​ത്.