ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ള്ള പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ നാ​ടി​ന്‍റെ സ​മ്പ​ത്ത്: മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍
Sunday, January 24, 2021 10:21 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സ​മൂ​ഹ​ത്തി​ല്‍ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ള്ള പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ നാ​ടി​ന്‍റെ സ​മ്പ​ത്താ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗ​ങ്ങ​ളാ​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​നു​മോ​ദ​ന​സ​മ്മേ​ള​നം കൂ​വ​പ്പ​ള്ളി അ​മ​ല്‍​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ പു​ളി​ക്ക​ൽ.
ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും പ്ര​ശ്‌​ന​ങ്ങ​ളും പ​ഠി​ക്കു​ക​യും അ​വ​യ്ക്ക് ആ​ത്മാ​ര്‍​ത്ഥ​മാ​യ പ​രി​ഹാ​രം തേ​ടു​ക​യും ചെ​യ്യു​മെ​ന്ന പൗ​ര​ന്മാ​രു​ടെ വി​ശ്വാ​സം ജ​ന​പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ കാ​ത്തു​സൂ​ക്ഷി​ക്ക​ണം. നാ​ടി​ന്‍റെ ന​ന്മ​യ്ക്കും വി​ക​സ​ന​ത്തി​നു​മാ​യി എ​ല്ലാ വ്യ​ത്യ​സ്ത​ത​ക​ള്‍​ക്കു​മ​തീ​ത​മാ​യ കൂ​ട്ടാ​യ പ​രി​ശ്ര​മം ഉ​ണ്ടാ​വ​ണം. അ​സം​ഘ​ടി​ത സ​മൂ​ഹ​ത്തി​ന്‍റെ, പ്ര​ത്യേ​കി​ച്ച് ക​ര്‍​ഷ​ക​രു​ടെ ശ​ബ്ദ​മാ​യി പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​റ​ണം. തി​രി​ച്ച​ടി​ക​ളും പ്ര​തി​സ​ന്ധി​ക​ളും ന​മ്മെ ന​ഷ്ട​ധൈ​ര്യ​രാ​ക്കാ​ത്ത​വി​ധം ദൈ​വാ​ശ്ര​യ​ത്തി​ലാ​യി​രി​ക്കു​വാ​ന്‍ നാം ​ശ്ര​ദ്ധി​ക്ക​ണം. ദൈ​വ​വു​മാ​യു​ള്ള ബ​ന്ധം സ​ഹോ​ദ​ര​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ ശ​ക്തി​പ്പെ​ടു​ത്തും. ന​മ്മു​ടെ ഭാ​ര​മി​റ​ക്കാ​നാ​വു​ന്ന ഉ​റ​ച്ച സ​ങ്കേ​ത​മാ​യ ദൈ​വ​ത്തി​ന്‍റെ സ​മാ​ധാ​നം ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ളെ ഭ​രി​ക്കു​മ്പോ​ള്‍ മാ​ത്ര​മേ നാ​മും യ​ഥാ​ര്‍​ത്ഥ സ​മാ​ധാ​ന വാ​ഹ​ക​രാ​കു​ക​യു​ള്ളു​വെ​ന്നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ത്തി​യ അ​നു​മോ​ദ​ന​സ​മ്മേ​ള​ന​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ടി.​സി.​മാ​ത്യു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ പ​തി​യേ​ണ്ട പൊ​തു​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ. അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​ബി, രൂ​പ​ത പി​ആ​ര്‍​ഒ ഫാ. ​സ്റ്റാ​ന്‍​ലി പു​ള്ളോ​ലി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വച്ചു.