പി​എ​ഫ് ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ലെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്ക​ണം: കെ​പി​എ​സ്ടി​എ
Tuesday, February 23, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: സാ​ന്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ നാ​ളു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും പി​എ​ഫ് വാ​യ്പ​യ​ട​ക്കം ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി നെ​ട്ടോ​ട്ടം ഓ​ടേ​ണ്ട സ്ഥി​തി. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു​ള്ള അ​പേ​ക്ഷ​ക​ൾ പോ​ലും പ​രി​ഗ​ണി​ക്കു​ന്നി​ല്ല. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, വി​വാ​ഹം, ഭ​വ​ന നി​ർ​മാ​ണ​മ​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഈ ​തു​ക പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​രാ​ണ് വ​ല​യു​ന്ന​ത്. വി​ദേ​ശ വി​ദ്യാ​ഭ്യാ​സ യാ​ത്ര​യ​ട​ക്കം മു​ട​ങ്ങി​യ​വ​ർ കൂ​ട്ട​ത്തി​ലു​ണ്ട്. പി​എ​ഫ് തു​ക​യി​ൽ സ​ർ​ക്കാ​ർ അ​പ്ര​ഖ്യാ​പി​ത സാ​ന്പ​ത്തി​ക നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. സ​ദാ​ശി​വ​ൻ​പി​ള്ള, സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ലാ​ത്തുക​ട​വ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​ല്ല: അ​ലാ​ത്തുക​ട​വ് പാ​ലം മാ​ത്യു. ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ലേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​ജി നൈ​നാ​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ എ​സ്. പാ​ര്‍​വ​തി, ജോ​ര്‍​ജ് തോ​മ​സ്, ഉ​മ്മ​ന്‍ മ​ത്താ​യി, എം. ​ബി. നൈ​നാ​ന്‍ ജോ​സ​ഫ് തോ​മ​സ്, അ​ല​ക്‌​സ് മ​ണ​പ്പു​റം, ഗോ​പി​നാ​ഥ​ന്‍ പ​രു​മ​ല, പ്ര​ഫ.​കെ. വി.​സു​രേ​ന്ദ്ര​നാ​ഥ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ര്‍ ന​വീ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.‌