ഇ​നി ഞാ​ന്‍ ഒ​ഴു​ക​ട്ടെ മൂ​ന്നാം ഘ​ട്ടം; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Wednesday, February 24, 2021 10:19 PM IST
നെ​ല്ലാ​ട്: ഇ​നി ഞാ​ന്‍ ഒ​ഴു​ക​ട്ടെ മൂ​ന്നാം ഘ​ട്ടം-​വീ​ണ്ടെ​ടു​ക്കാം ജ​ല​ശൃം​ഖ​ല​ക​ള്‍ - കാ​ന്പെ​യ്ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​ട​ത്ത് പാ​ല​ത്തി​ന് സ​മീ​പം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജി മാ​ത്യു, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​ജാ കു​മാ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ആ​ര്‍​പി​മാ​ര്‍, തൊ​ഴി​ലു​റ​പ്പ് എ​ഇ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.