സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർത​ന്നെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​ക​ളാ​യേ​ക്കും
Friday, February 26, 2021 10:49 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രും വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങി​യേ​ക്കും. എ​ൽ​ഡി​എ​ഫ് നി​ര​യി​ലാ​യ അ​ഞ്ചു​പേ​രും വീ​ണ്ടും മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് അ​താ​ത് പാ​ർ​ട്ടി​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
തി​രു​വ​ല്ല​യി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു ടി. ​തോ​മ​സ് തു​ട​ർ​ച്ച​യാ​യ നാ​ലാം അ​ങ്ക​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. 1987ൽ ​നേ​ര​ത്തെ തി​രു​വ​ല്ല​യി​ൽ വി​ജ​യി​ച്ചി​ട്ടു​ള്ള മാ​ത്യു ടി. ​തോ​മ​സ് 1991ലും മത്സരിച്ചിരുന്നു.
എ​ൽ​ഡി​എ​ഫി​ൽ ജ​ന​താ​ദ​ളി​നു ത​ന്നെ സീ​റ്റു​റ​പ്പി​ച്ച തി​രു​വ​ല്ല​യി​ൽ മ​റ്റൊ​രു പേ​ര് പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ല.ആ​റ​ന്മു​ള​യി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ വീ​ണാ ജോ​ർ​ജ് ത​ന്നെ വീ​ണ്ടും മ​ത്സ​രി​ക്ക​ട്ടേ​യെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്.
പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കി​യ നി​ർ​ദേ​ശ​വും ഇ​താ​ണ്. എ​ന്നാ​ൽ വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യം വീ​ണാ ജോ​ർ​ജ് ഇ​തേ​വ​രെ പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടി​ല്ല. സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ലും വീ​ണാ ജോ​ർ​ജി​ന് എ​തി​ര​ഭി​പ്രാ​യം ഉ​ണ്ടാ​കാ​നി​ട​യി​ല്ല.
മ​ണ്ഡ​ല​ത്തി​ലേ​ക്ക് മ​റ്റൊ​രു പേ​ര് സി​പി​എം ന​ൽ​കി​യി​ട്ടു​മി​ല്ല.റാ​ന്നി​യി​ൽ രാ​ജു ഏ​ബ്ര​ഹാം അ​ഞ്ച് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. 1996 മു​ത​ൽ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധി​ക​രി​ക്കു​ന്ന സി​പി​എ​മ്മി​നു പ​ക​ര​ക്കാ​ര​നാ​യി മ​റ്റൊ​രു പേ​ര് സി​പി​എം നി​ല​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല.
മ​ണ്ഡ​ലം ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സ് - എ​മ്മി​നു ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ സ്ഥാ​നാ​ർ​ഥി മാ​റ്റം ഉ​ണ്ടാ​കു​ക​യു​ള്ളൂ.
ജ​യ​സാ​ധ്യ​ത കൂ​ടി പ​രി​ഗ​ണി​ച്ച് രാ​ജു ഏ​ബ്ര​ഹാം ത​ന്നെ റാ​ന്നി​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന താ​ത്പ​ര്യം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​ക്കു​ണ്ട്.
അ​ടൂ​രി​ൽ സി​പി​ഐ​യി​ലെ ചി​റ്റ​യം ഗോ​പ​കു​മാ​ർ ര​ണ്ടു ടേം ​പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം അ​ങ്ക​ത്തി​ന് സി​പി​ഐ സം​സ്ഥാ​ന സ​മി​തി​യു​ടെ അ​നു​മ​തി ഉ​ള്ള​തി​നാ​ൽ അ​ടൂ​രി​ലേ​ക്ക് നി​ല​വി​ൽ മ​റ്റു പേ​രു​ക​ൾ സി​പി​ഐ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. ജ​യ​സാ​ധ്യ​ത കൂ​ടി പ​രി​ഗ​ണി​ച്ച് ചി​റ്റ​യം ഗോ​പ​കു​മാ​ർ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്. കോ​ന്നി​യി​ൽ 2019 ഒ​ക്ടോ​ബ​റി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ എം​എ​ൽ​എ ആ​യ സി​പി​എ​മ്മി​ലെ കെ.​യു. ജ​നീ​ഷ് കു​മാ​റി​ന് വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ സി​പി​എം അ​നു​മ​തി ല​ഭി​ക്കും.
1996 മു​ത​ൽ യു​ഡി​എ​ഫ് പ​ക്ഷ​ത്താ​യി​രു​ന്ന മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ജ​നീ​ഷ് കു​മാ​റാ​ണ് എ​ൽ​ഡി​എ​ഫ് പ​ക്ഷ​ത്തേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.