62 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Monday, March 1, 2021 10:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 62 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 513 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നാ​ലു പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​വ​രും, നാ​ലു പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​തും, 54 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത അ​ഞ്ചു പേ​രു​ണ്ട്.
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.65 ശ​ത​മാ​ന​മാ​ണ്. ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ ആ​കെ 56535 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 50947 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 52682 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.നി​ല​വി​ൽ 3508 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രാ​യ 2680 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3231 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ. 13838 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3655 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ച​ത്. 1947 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.

ര​ണ്ട് മ​ര​ണം കൂ​ടി
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണം കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (67), എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി​നി (61) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.