കൊ​ല്ലം - പ​ത്ത​നം​തി​ട്ട ചെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു ‌
Tuesday, March 2, 2021 10:43 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ത്ത​നം​തി​ട്ട - കൊ​ല്ലം ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​താ​യി ഡി​ടി​ഒ സു​ധി​ൽ പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് രാ​ത്രി എ​ട്ടു​വ​രെ കൊ​ല്ല​ത്തേ​ക്ക് സ​ർ​വീ​സു​ണ്ടാ​കും. കൊ​ല്ല​ത്ത് നി​ന്ന് രാ​ത്രി 7.40 വ​രെ പ​ത്ത​നം​തി​ട്ട​യ്ക്കും സ​ർ​വീ​സു​ണ്ടാ​കും. ‌
പ​ത്ത​നം​തി​ട്ട, കൊ​ല്ലം ഡി​പ്പോ​ക​ളി​ൽ നി​ന്ന് ആ​റ് വീ​തം ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ ത്.
ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ നി​ല​വി​ൽ വ​ന്നി​ട്ടും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് അ​ടൂ​ർ, കൊ​ല്ലം റൂ​ട്ടു​ക​ളി​ൽ ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​തി​രു​ന്ന​ത് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രു​ന്നു. ‌