റോ​ബി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ത​ട​യാ​ൻ ക​ച്ച​മു​റു​ക്കി എ ​ഗ്രൂ​പ്പ്; എ​ഐ​സി​സി​ക്കും പ​രാ​തി
Tuesday, March 2, 2021 10:45 PM IST
പ്ര​കാ​ശി​നും റോ​ബി​നു​മെ​തി​രെ പോ​സ്റ്റ​ർ പ്ര​ചാ​ര​ണം ‌

കോ​ന്നി: കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ റോ​ബി​ൻ പീ​റ്റ​റു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ത​ട​യാ​ൻ കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്ത്.
റോ​ബി​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു പി​ന്നി​ൽ കോ​ണ്‍​ഗ്ര​സി​ലെ എ ​വി​ഭാ​ഗ​മാ​ണെ​ന്ന് പ​റ​യു​ന്നു.
അ​ടൂ​ർ പ്ര​കാ​ശി​നും റോ​ബി​നു​മെ​തി​രെ മ​ണ്ഡ​ല​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പോ​സ്റ്റ​റു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. കോ​ന്നി​യി​ൽ ഈ​ഴ​വ സ​മു​ദാ​യ​ത്തി​ൽ നി​ന്നൊ​രാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്കം എ​ഐ​സി​സി​ക്കും കെ​പി​സി​സി​ക്കും പ​രാ​തി ന​ൽ​കി. റോ​ബി​ൻ പീ​റ്റ​റെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ ശ്ര​മ​ത്തെ​യും ക​ത്തി​ൽ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.
ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്കം 18 പേ​ർ ഒ​പ്പു​വ​ച്ച ക​ത്താ​ണ് നേ​തൃ​ത്വ​ത്തി​നു കൈ​മാ​റി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഇ​രു​വ​രും ശ്ര​മി​ച്ചു​വെ​ന്ന​താ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ മ​റ്റൊ​രു പ​രാ​തി.‌
കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷ​ണ സ​മി​തി എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ പ്ര​ചാ​ര​ണം.‌
പ്ര​മാ​ടം, പൂ​ങ്കാ​വ്, കോ​ന്നി നാ​രാ​യ​ണ​പു​രം ച​ന്ത, ആ​ന​ക്കൂ​ട് ഭാ​ഗം, ചേ​രീ​മു​ക്ക്, ചൈ​നാ മു​ക്ക്, വ​ക​യാ​ർ എ​ട്ടാം കു​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ച​ത്. ‌
കോ​ന്നി​യി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടെ ബി​നാ​മി റോ​ബി​ൻ വേ​ണ്ടെ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ. കോ​ന്നി​യി​ൽ റോ​ബി​ൻ പീ​റ്റ​ർ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ യോ​ഗ്യ​നാ​ണെ​ന്ന ത​ര​ത്തി​ൽ നേ​ര​ത്തെ പ​രാ​മ​ർ​ശം ന​ട​ത്തി​യ അ​ടൂ​ർ പ്ര​കാ​ശി​നെ​തി​രെ ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സാ​മു​വ​ൽ കി​ഴ​ക്കു​പു​റ​വും എം.​എ​സ്. പ്ര​കാ​ശും പ​ര​സ്യ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ‌
‌പോ​സ്റ്റ​റി​നു പി​ന്നി​ൽ സി​പി​എ​മ്മെ​ന്ന് ‌
കോ​ന്നി​യി​ൽ പ​രാ​ജ​യം മു​ൻ​കൂ​ട്ടി​ക്ക​ണ്ട് വി​റ​ളി​പി​ടി​ച്ച സി​പി​എം അ​ടൂ​ർ​പ്ര​കാ​ശി​ന് എ​തി​രെ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ബോ​ധ​പൂ​ർ​വ​മാ​യ പോ​സ്റ്റ​ർ പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ് ആ​രോ​പി​ച്ചു.
നി​ഴ​ൽ​യു​ദ്ധം ജ​യി​ക്കാ​മെ​ന്ന് വ്യാ​മോ​ഹ​ത്തി​ലാ​ണ് സി​പി​എ​മ്മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ഏ​തെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​തി​ന് പി​ന്നി​ലു​ണ്ടെ​ന്നു ത​ങ്ങ​ളാ​രും വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും അ​ഥ​വാ സി​പി​എ​മ്മി​ൽ നി​ന്ന് അ​ച്ചാ​രം വാ​ങ്ങി ആ​രെ​ങ്കി​ലും ഉ​ണ്ടോ​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജ്യോ​തി​പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. ‌‌