ബി​ജെ​പി വി​ജ​യ​യാ​ത്ര ഇ​ന്ന് ജി​ല്ല​യി​ൽ‌
Wednesday, March 3, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര ഇ​ന്ന് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും.
രാ​വി​ലെ 9.30ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ​അ​തി​ർ​ത്തി​യാ​യ കു​റ്റൂ​രി​ൽ​നി​ന്ന് പ്ര​യാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.‌
ജി​ല്ല​യി​ലെ ആ​ദ്യ​പൊ​തു​പ​രി​പാ​ടി തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പ​മാ​ണ്. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭാ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ർ​ന്ന് 11ന് ​റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഉച്ചകഴിഞ്ഞു ​മൂ​ന്നി​ന് പ​ ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ആ​റ​ന്മു​ള​യി​ലെ സ്വീ​ക​ര​ണ സ​മ്മേ​ള​നം ബി​ജെ​പി ദേ​ശീ​യ​വ​ക്താ​വ് മീ​നാ​ക്ഷി​ലേ​ഖി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ന്ത​ളം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് അ​ടൂ​ർ മ​ണ്ഡ​ലം​ത​ല സ്വീ​ക​ര​ണ​സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ശോ​ഭാ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ന്നി മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.‌
ജി​ല്ല​യി​ലെ അ​ഞ്ചു​മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​യാ​ണം ന​ട​ത്തു​ ന്ന വി​ജ​യ​യാ​ത്ര​ക്കി​ട​യി​ൽ ജി​ല്ല​യി​ലെ പ്ര​മു​ഖ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
അ​ഞ്ചി​നു രാ​വി​ലെ കോ​ന്നി മ​ണി​യ​ൻ​പാ​റ കോ​ള​നി​യി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷ​മാ​കും യാ​ത്ര കൊ​ല്ലം ജി​ല്ല​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. ‌