ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ ആ​ത്മ​ഹ​ത്യാ​ ഭീ​ഷ​ണി​യു​മാ​യി അം​ഗ​പ​രി​മി​ത​ൻ ‌
Wednesday, March 3, 2021 10:30 PM IST
പ​ത്ത​നം​തി​ട്ട: ക​ള​ക്ട​റേ​റ്റി​ന് മു​മ്പി​ൽ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി അം​ഗ​പ​രി​മി​ത​ൻ. മ​ണ്ണം​തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ എം.​കെ ബാ​ബു​രാ​ജാ​ണ് പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി ന​ട​ത്തി​യ​ത്. 2017 ൽ ​കൈ​വ​ല്യ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സി​ൽ സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന അം​ഗ​പ​രി​മി​ത​ർ​ക്ക് 50,000 രൂ​പ വാ​യ്പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നാ​യി 200 രൂ​പ മു​ദ്ര​പ​ത്ര​ത്തി​ൽ ബോ​ണ്ടും കെ​ട്ടി​വ​യ്പ്പി​ച്ചു. മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വാ​യ്പാ​ത്തു​ക ന​ൽ​കി​യി​ല്ല. ഈ ​തു​ക ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് മ​റ്റ് പ​ല​രോ​ടും രൂ​പ വാ​ങ്ങു​ക​യും ക​ട​ക്കെ​ണി​യി​ലാ​കു​ക​യും ചെ​യ്ത​താ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്ന് ബാ​ബു രാ​ജ് പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ​ക്ക​ട​ക്കം പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. സാ​ന്ത്വ​ന സ്പ​ർ​ശം അ​ദാ​ല​ത്തി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്ന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ തു​ക ന​ൽ​ക​ണ​മെ​ന്ന് എ​പ്ലോ​യ്മെ​ന്‍റ് അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ‌
ഭാ​ര്യ പ്രി​യ​യ്ക്കും മ​ക്ക​ളാ​യ അ​ന​ന്തു​വി​നും ല​ക്ഷ്മി​യ്ക്കും ഏ​ക ആ​ശ്ര​യ​മാ​ണ് ബാ​ബു​രാ​ജ്. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം 37 പേ​ർ​ക്ക് സ​മാ​ന അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. 80 ശ​ത​മാ​ന​ത്തി​ലേ​റെ അം​ഗ​പ​രി​മി​തി​യു​ള്ള ഇദ്ദേഹം ലോ​ട്ട​റി വി​റ്റാ​ണ് ജീ​വി​ക്കു​ന്ന​ത്.‌ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ലെ ബാ​ബു​രാ​ജി​ന്‍റെ സ​മ​രം അ​റി​ഞ്ഞെ​ത്തി​യ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ഷ് കു​മാ​റും വി​ക​ലാം​ഗ സം​ഘ​ട​നാ നേ​താ​ക്ക​ളും ബാ​ബു​രാ​ജി​നെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് എ​ഡി​എ​മ്മി​നെ നേ​താ​ക്ക​ൾ വി​ളി​ച്ചു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. എ​ഡി​എം സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ ഉ​ദോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​വ​ർ ബാ​ബു​രാ​ജു​മാ​യി ച​ർ​ച്ച​ന​ത്തി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വാ​യ്പാ തു​ക ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. ബാ​ബു​രാ​ജി​നെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു ജാ​മ്യ​ത്തി​ൽ​വി​ട്ടു.‌ ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ച്ച​ൻ​കു​ഞ്ഞ്, സു​നി​ൽ കു​ട​ശ​നാ​ട് തു​ട​ങ്ങി​യ​വ​രും സ​മ​ര​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ‌