രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടി​ൽ കാ​ല​ത്തി​നൊ​പ്പം തി​രു​വ​ല്ല ‌
Wednesday, March 3, 2021 10:31 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ൽ എം​എ​ൽ​എ​മാ​രാ​കു​ന്ന​വ​ർ ഏ​റെ​യും കേ​വ​ലം അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് പി​ൻ​വാ​ങ്ങാ​റി​ല്ല. തു​ട​ർ​ച്ച​യാ​യ വി​ജ​യം തി​രു​വ​ല്ല​ക്കാ​ർ സ​മ്മാ​നി​ക്കും. പ​ത്തു​വ​ർ​ഷം മു​ന്പ് തി​രു​വ​ല്ല മ​ണ്ഡ​ലം പ​ഴ​യ​നി​ല​യി​ൽ നി​ന്നു മാ​റി. അ​യ​ൽ​പ​ക്ക മ​ണ്ഡ​ല​മാ​യ ക​ല്ലൂ​പ്പാ​റ​യെ​ക്കൂ​ടി തി​രു​വ​ല്ല​യ്ക്ക് ഉ​ൾ​ക്കൊ​ള്ളേ​ണ്ടി​വ​ന്നു. മ​ണ്ഡ​ല പു​ന​ർ വി​ഭ​ജ​ന വേ​ള​യി​ൽ പ​ഴ​യ ക​ല്ലൂ​പ്പാ​റ​യി​ലെ ക​വി​യൂ​ർ, ക​ല്ലൂ​പ്പാ​റ, മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട്, പു​റ​മ​റ്റം, കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ തി​രു​വ​ല്ല​യു​ടെ ഭാ​ഗ​മാ​യി. ഇ​തോ​ടെ മ​ണ്ഡ​ല വി​സ്തൃ​തി വ​ർ​ധി​ച്ചു. വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​യി. ‌
രാ​ഷ്ട്രീ​യ​പ​ര​മാ​യി ഏ​തെ​ങ്കി​ലും മു​ന്ന​ണി​ക്ക് മ​ണ്ഡ​ല​ത്തി​ൽ മു​ൻ​തൂ​ക്കം അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലെ​ന്ന​താ​ണ് പു​ന​ർ​വി​ഭ​ജ​ന​ത്തി​നു​ശേ​ഷ​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ര​ണ്ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ എ​ൽ​ഡി​എ​ഫ് ജ​യി​ച്ച​പ്പോ​ൾ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫ് വ്യ​ക്ത​മാ​യ ലീ​ഡു നി​ല​നി​ർ​ത്തി. ‌
1957ലെ ​ആ​ദ്യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ൽ 2006 വ​രെ തി​രു​വ​ല്ല, ക​ല്ലൂ​പ്പാ​റ മ​ണ്ഡ​ല​ങ്ങ​ൾ ര​ണ്ടാ​യി​രു​ന്നു. ര​ണ്ടി​ട​ത്തും ഏ​റെ​ക്കാ​ല​വും വ​ല​തു​പ​ക്ഷ ചേ​രി​യാ​ണ് വി​ജ​യം ക​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ 2006 മു​ത​ൽ തി​രു​വ​ല്ല ഇ​ട​തു​പ​ക്ഷ​ത്തേ​ക്കു മാ​റി ചി​ന്തി​ച്ചു തു​ട​ങ്ങി. യു​ഡി​എ​ഫി​നു​ള്ളി​ലെ പ​ട​ല​പി​ണ​ക്ക​ങ്ങ​ളും ചേ​രി​തി​രി​വു​ക​ളും എ​ൻ​ഡി​എ​യു​ടെ വോ​ട്ടു​വ​ർ​ധ​ന​യു​മെ​ല്ലാം സ​ഹാ​യം ചെ​യ്ത​ത് എ​ൽ​ഡി​എ​ഫി​നെ​യാ​ണ്. ‌
അ​പ്പ​ർ​കു​ട്ട​നാ​ടും മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യും രാ​ഷ്ട്രീ​യ​പ​ര​മാ​യി ഒ​രേ മ​ന​സോ​ടെ ചി​ന്തി​ക്കു​ന്ന​വ​രാ​ണ്. പ​ക്ഷേ രാ​ഷ്ട്രീ​യ​ത്തേ​ക്കാ​ളു​പ​രി വ്യ​ക്തി ബ​ന്ധ​ങ്ങ​ൾ തി​രു​വ​ല്ല​യു​ടെ ച​രി​ത്ര​ത്തി​ൽ പ​ല​പ്പോ​ഴും വോ​ട്ടാ​യി മാ​റു​ന്ന​ത് ക​ണ്ടി​ട്ടു​മു​ണ്ട്. ‌
‌ജ​യി​ച്ച​വ​രി​ൽ ഏ​റെ​പ്പേ​ർ​ക്കും ഒ​ന്നി​ല​ധി​കം ടേം ‌
‌​തി​രു​വ​ല്ല​യി​ലെ ക​ന്നി അ​ങ്കം 1957ൽ ​ജ​യി​ച്ച​ത് സി​പി​ഐ​യി​ലെ ജി. ​പ​ത്മ​നാ​ഭ​ൻ ത​ന്പി​യാ​ണ്. 1960ൽ ​കോ​ണ്‍​ഗ്ര​സി​ലെ പി. ​ചാ​ക്കോ വി​ജ​യി​ച്ചു. പി​ന്നീ​ടി​ങ്ങോ​ട്ടു​ള്ള നാ​ല് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഇ. ​ജോ​ണ്‍ ജേ​ക്ക​ബി​ന്‍റെ ഊ​ഴ​മാ​യി​രു​ന്നു. മ​ന്ത്രി​യാ​യി​രി​ക്കെ 1977ൽ ​അ​ദ്ദേ​ഹം മ​രി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ജ​ന​താ​പാ​ർ​ട്ടി​യി​ലെ പി.​സി. തോ​മ​സി​ന്‍റെ അ​ര​ങ്ങേ​റ്റം. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജോ​ണ്‍ ജേ​ക്ക​ബ് വ​ള്ള​ക്കാ​ലി​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു പി.​സി. തോ​മ​സി​ന്‍റെ വി​ജ​യം. 1980, 1982 വ​ർ​ഷ​ങ്ങ​ളി​ലും വി​ജ​യി​ച്ച പി.​സി.​തോ​മ​സി​നെ 1987ൽ ​ത​ള​ച്ച​ത് മാ​ത്യു ടി.​തോ​മ​സാ​ണ്. ഇ​രു​പ​ത്തി​യ​ഞ്ച​ര വ​യ​സു​കാ​ര​നാ​യ മാ​ത്യു ടി.​തോ​മ​സ് അ​ന്നു നേ​ടി​യ വി​ജ​യം ഇ​ന്നും ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം. കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ബേ​ബി അം​ഗം എ​ന്ന ബ​ഹു​മ​തി ഇ​പ്പോ​ഴും മാ​ത്യു ടി. ​തോ​മ​സി​നു സ്വ​ന്തം. 1991ലെ ​രാ​ജീ​വ്ഗാ​ന്ധി വ​ധ​ത്തേ തു​ട​ർ​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്യു ടി. ​തോ​മ​സി​ന് ര​ണ്ടാം അ​ങ്ക​ത്തി​ൽ അ​ടി​പ​ത​റി. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ മാ​മ്മ​ൻ മ​ത്താ​യി വി​ജ​യി​ച്ചു. 1996ലും 2001​ലും മാ​മ്മ​ൻ മ​ത്താ​യി വി​ജ​യി​ച്ചു. ‌
അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തോ​ടെ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭാ​ര്യ എ​ലി​സ​ബേ​ത്ത് മാ​മ്മ​ൻ മ​ത്താ​യി ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​യ​മ​സ​ഭാം​ഗ​മാ​യി. വീ​ണ്ടും 2006 ൽ ​മാ​ത്യു ടി.​തോ​മ​സ് വി​ജ​യി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ വി​ക്ട​ർ ടി.​തോ​മ​സി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2011ൽ ​വീ​ണ്ടും വി​ക്ട​റി​നെ​യും 2016ൽ ​ജോ​സ​ഫ് എം.​പു​തു​ശേ​രി​യെ​യും തോ​ല്പി​ച്ച് മാ​ത്യു ടി.​തോ​മ​സ് നി​യ​മ​സ​ഭാം​ഗ​മാ​യി. ‌
പ​ഴ​യ ക​ല്ലൂ​പ്പാ​റ​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റെ​പ്പേ​ർ​ക്കും ഒ​ന്നി​ല​ധി​കം ത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​വ​രാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സാ​ണ് ഏ​റെ​ക്കാ​ല​വും മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മു​ൻ​മ​ന്ത്രി​യും സ്പീ​ക്ക​റു​മാ​യി​രു​ന്ന ടി.​എ​സ്.​ജോ​ണാ​ണ് ക​ല്ലൂ​പ്പാ​റ​യെ ദീ​ർ​ഘ​കാ​ലം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. നാ​ലു ത​വ​ണ അ​ദ്ദേ​ഹം മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ ആ​യി. 1987, 1991, 2001 വ​ർ​ഷ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. മൂ​ന്നു​ത​വ​ണ ജോ​സ​ഫ് എം.​പു​തു​ശേ​രി ക​ല്ലൂ​പ്പാ​റ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു. പ​ഴ​യ ക​ല്ലൂ​പ്പാ​റ​യി​ലെ കോ​ട്ടാ​ങ്ങ​ൽ, എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ നി​ല​വി​ൽ റാ​ന്നി​യി​ലും ഇ​ര​വി​പേ​രൂ​ർ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലു​മാ​ണ്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി തി​രു​വ​ല്ല​യു​ടെ ഭാ​ഗ​മാ​യി.‌
‌ആ​നു​കാ​ലി​കം ‌‌
ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 8262 വോ​ട്ടാ​യി​രു​ന്നു​വെ​ങ്കി​ൽ 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു 3739 വോ​ട്ടി​ന്‍റെ ലീ​ഡ് ല​ഭി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ക​ട്ടെ എ​ൽ​ഡി​എ​ഫ് ലീ​ഡ് 7193 വോ​ട്ടാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​കും എ​ൽ​ഡ​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക, ബൈ​പാ​സ്, പു​തി​യ പാ​ല​ങ്ങ​ൾ, റോ​ഡു​ക​ൾ, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ഇ​വ​യെ​ല്ലാം നേ​ട്ട​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ക്കും. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​ട​ക്കം യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​വി​ഷ​യ​മാ​യി കൊ​ണ്ടു​വ​രും. വി​ദ്യാ​ഭ്യാ​സം, വ്യാ​വ​സാ​യി​ക രം​ഗ​ത്തു തി​രു​വ​ല്ല​യ്ക്കു​ണ്ടാ​യി​രു​ന്ന സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​യ​തും ച​ർ​ച്ച​യി​ലു​ണ്ടാ​കും. ക​ഴി​ഞ്ഞ വോ​ട്ടെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫി​നു​ള്ളി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ൾ കാ​ലു​വാ​ര​ൽ ഇ​വ പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്കെ​ലെ​ത്തി​യ​പ്പോ​ഴും മു​ന്ന​ണി​ക്കു​ള്ളി​ൽ കാ​ര്യ​ങ്ങ​ൾ സു​ഗ​മ​മ​ല്ല. എ​ൽ​ഡി​എ​ഫാ​ക​ട്ടെ മാ​ത്യു ടി.​തോ​മ​സി​നെ ത​ന്നെ വീ​ണ്ടും ക​ള​ത്തി​ലി​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ര​ണ്ടു പ​രാ​ജ​യ​ങ്ങ​ളും നാ​ല് വി​ജ​യ​ങ്ങ​ളും മാ​ത്യു ടി.​തോ​മ​സി​നു മ​ണ്ഡ​ല​ത്തി​ലു​ണ്ട്. ബി​ജെ​പി നി​യ​മ​സ​ഭ, ലോ​ക്സ​ഭ വോ​ട്ടെ​ടു​പ്പു​ക​ളി​ൽ നേ​ടി​യ വോ​ട്ടു​ക​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​നി​ർ​ത്തി​യി​ട്ടി​ല്ല. 30160 വോ​ട്ടു​ക​ളാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നേ​ടി​യ​ത്. സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ള്ള മ​ണ്ഡ​ല​മാ​യി തി​രു​വ​ല്ല​യെ എ​ൻ​ഡി​എ വി​ല​യി​രു​ത്തു​ന്നു​ണ്ട്. ‌
‌2016 നി​യ​മ​സ​ഭ ‌‌
മാ​ത്യു ടി. ​തോ​മ​സ് (ജ​ന​താ​ദ​ൾ -എ​സ്) - 59660‌
ജോ​സ​ഫ് എം.​പു​തു​ശേ​രി (കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം) - 51398‌
​അ​ക്കീ​ര​മൺ കാ​ളി​ദാ​സ​ഭ​ട്ട​തി​രി (എ​ൻ​ഡി​എ) - 31439. ‌
‌2019 ലോ​ക്സ​ഭ ‌
‌വീ​ണാ ജോ​ർ​ജ് (സി​പി​എം) - 50511‌
ആ​ന്‍റോ ആ​ന്‍റ​ണി (കോ​ണ്‍​ഗ്ര​സ്) - 54250‌
കെ. ​സു​രേ​ന്ദ്ര​ൻ (ബി​ജെ​പി) - 40186. ‌
വോട്ടർമാർ
ആ​കെ - 2,08,708 (2,07,825) ‌
സ്ത്രീ​ക​ൾ - 1,09,218 (1,09,873) ‌
പു​രു​ഷ​ൻ​മാ​ർ - 99,490 (97,952) ‌
‌മ​ണ്ഡ​ല പ​രി​ധി​യി​ൽ - ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി, പു​റ​മ​റ്റം, ക​ല്ലൂ​പ്പാ​റ, ക​വി​യൂ​ർ, കു​ന്ന​ന്താ​നം, കു​റ്റൂ​ർ, പെ​രി​ങ്ങ​ര, നെ​ടു​ന്പ്രം, നി​ര​ണം, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, തി​രു​വ​ല്ല ന​ഗ​ര​സ​ഭ. ‌