ഇ​ഷ്ട​ഭ​ക്ഷ​ണ​ത്തോ​ട് അ​വ​സാ​ന​ദി​ന​ താത്പര്യം അറിയിച്ചു
Wednesday, May 5, 2021 10:49 PM IST
കോ​ഴ​ഞ്ചേ​രി: ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​വ​സാ​ന​മാ​യി ക​ഴി​ച്ച​തും ത​ന്‍റെ ഇ​ഷ്ട​വി​ഭ​വ​ങ്ങ​ളാ​യ മീ​ന്‍ ക​റി​യും മീ​ന്‍ വ​റു​ത്ത​തു​മാ​യി​രു​ന്നു.
ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 നാ​ണ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും കു​മ്പ​നാ​ട്ടെ വി​ശ്ര​മ​കേ​ന്ദ്ര​മാ​യ ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. എ​ത്തി കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ റ​വ. തോ​മ​സ് ജോ​ണി​നെ മു​റി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ട് ത​നി​ക്ക് മീ​ന്‍ വ​റു​ത്ത​തും ക​റി​യും അ​തോ​ടൊ​പ്പം പ​ഴു​ത്ത മാ​ങ്ങ​യും വേ​ണ​മെ​ന്ന് പ​റ​ഞ്ഞു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യോ​ട് ചേ​ര്‍​ന്നു​ള്ള ത​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും വി​ഭ​വ​ങ്ങ​ള്‍ എ​ത്തി​ച്ചു. ക​ഴി​ച്ച​തി​നു ശേ​ഷം കു​റെ നേ​രം സം​സാ​രി​ക്കു​ക​യും ചെ​യ്തു.
തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ചാ​യ​യും കു​ടി​ച്ച​തി​ന് ശേ​ഷം വ​ര്‍​ത്ത​മാ​ന​വും പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് വി​ശ്ര​മി​ച്ച​ത്. രാ​ത്രി ഏ​ഴ് ആ​യ​പ്പോ​ൾ ത​ന്നോ​ട് കൂ​ടെ നി​ന്ന​വ​രോ​ടും തി​രു​മേ​നി സം​സാ​രി​ച്ചെ​ന്ന് റ​വ. തോ​മ​സ് ജോ​ണ്‍ പ​റ​ഞ്ഞു. ഒ​ന്പ​തു മ​ണി​യാ​യ​പ്പോ​ഴേ​ക്കും ചെ​റി​യ രീ​തി​യി​ല്‍ ശ്വാ​സം​മു​ട്ട​ല്‍ അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. 11 ഓ​ടെ ഡോ.​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത എ​ത്തി. തൈ​ലാ​ഭി​ഷേ​കം ന​ട​ത്തി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ​യു​ള്ള ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ര്‍​ന്ന് 1.15 ന് ​അ​ദ്ദേ​ഹം കാ​ലം ചെ​യ്തു. മ​ര​ണ​സ​മ​യ​ത്ത് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യെ കൂ​ടാ​തെ ഡോ.​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ, റ​വ. ബി​നു, റ​വ. തോ​മ​സ് ജോ​ണ്‍, മ​റ്റ് സ​ഹാ​യി​ക​ളെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു.ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ശേ​ഷം റ​വ.​തോ​മ​സ് ജോ​ണാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഭ​ക്ഷ​ണ​കാ​ര്യ​ങ്ങ​ൾ നോ​ക്കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി എ​പ്പോ​ഴും താ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തു​ണ്ടാ​യി​രു​ന്നെ​ന്ന് റ​വ. തോ​മ​സ് ജോ​ണ്‍ പ​റ​ഞ്ഞു. ത​നി​ക്ക് ആ​ഹാ​രം ഉ​ണ്ടാ​ക്കി ത​രു​ന്ന​ത് അ​ച്ച​നും കൊ​ച്ച​മ്മ​യ്ക്കും ബു​ദ്ധി​മു​ട്ടാ​വി​ല്ലെ​യെ​ന്നു പ​ല​പ്പോ​ഴും ത​ന്നോ​ട് ചോ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നു. എ​ന്നാ​ൽ ത​ങ്ങ​ള്‍​ക്കു സ​ന്തോ​ഷം മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്നു പ​റ​യു​മ്പോ​ള്‍ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ല്‍ ത​മാ​ശ പ​റ​യു​മാ​യി​രു​ന്നു​വെ​ന്നും സ​ങ്ക​ട​ത്തോ​ടെ റ​വ. തോ​മ​സ് ജോ​ണ്‍ പ​റ​ഞ്ഞു.