ഏ​റാ​ട്ടു​ക​ട​വ് - കി​ട​ങ്ങു​മൂ​ഴി റോ​ഡ് അ​വ​ഗ​ണ​ന​യി​ല്‍
Saturday, May 8, 2021 10:37 PM IST
റാ​ന്നി: ഐ​ത്ത​ല - അ​റു​വ​ച്ചാ​ന്‍​കു​ഴി തീ​ര​ദേ​ശ​റോ​ഡി​ന്റെ ഭാ​ഗ​മാ​യ ഏ​റാ​ട്ടു​ക​ട​വ് - കി​ട​ങ്ങു​മൂ​ഴി റോ​ഡ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​യി​ല്‍.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം മു​മ്പ് അ​ള​ന്നു ക​ല്ലി​ട്ട് പോ​യ​ത​ല്ലാ​തെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു പോ​കു​വാ​നു​ള്ള ന​ട​പ​ടി​ക്ക് അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല. വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഐ​ത്ത​ല പാ​ലം, കി​ട​ങ്ങു​മൂ​ഴി, ബം​ഗ്ലാം​ക​ട​വ്, പെ​രു​നാ​ട്, മാ​ട​മ​ണ്‍ ശ്രീ​നാ​രാ​യ​ണ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍ പ​ടി​വ​ഴി നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്തി,

ക​ടു​മീ​ന്‍​ചി​റ​യി​ല്‍ കൂ​ടി വെ​ച്ചൂ​ച്ചി​റ​യി​ല്‍ എ​ത്തി കോ​ട്ട​യം ജി​ല്ല​യി​ലെ എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്തി അ​റു​വ​ച്ചാ​ന്‍​കു​ഴി​യി​ലെ​ത്തു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി.

ര​ണ്ടു ജി​ല്ല​ക​ളെ​യും, അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​തീ​ര​ദേ​ശ റോ​ഡി​ന്‍റെ അ​വ​സാ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചെ​ങ്കി​ലും തു​ട​ക്ക​മാ​യ ഐ​ത്ത​ല മു​ത​ല്‍ നാ​റാ​ണം​മൂ​ഴി​വ​രെ​യാ​ണ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ വി​ക​സി​പ്പി​ക്കേ​ണ്ട​ത്.
പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യാ​യ ഐ​ത്ത​ല റോ​ഡി​നെ​യും ഇ​ട്ടി​യ​പ്പാ​റ കി​ട​ങ്ങു​മൂ​ഴി റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന ഏ​റാ​ട്ടു​ക​വ് ചൊ​വ്വൂ​ര്‍​മൂ​ഴി വ​രെ പ​ഞ്ചാ​യ​ത്ത് റോ​ഡാ​യ​തി​നാ​ല്‍ വീ​തി ന​ന്നേ കു​റ​വാ​ണ് ഈ ​ഭാ​ഗ​മാ​ണ് അ​ള​ന്ന് ക​ല്ലു​ക​ളി​ട്ടി​ട്ട് തി​രി​ഞ്ഞു നോ​ക്കാ​താ​യ​ത്. ബാ​ക്കി ഭാ​ഗം പൊ​തു​മാ​രാ​മ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​യ​തി​നാ​ല്‍ സാ​ധാ​ര​ണ വീ​തി​യു​ള്ള ഗ്രാ​മീ​ണ റോ​ഡു​ക​ളാ​ണ്.

അ​റു​വ​ച്ചാ​ന്‍​കു​ഴി മു​ത​ല്‍ ക​ടു​മീ​ന്‍​ചി​റ വ​രെ​യു​ള്ള ഭാ​ഗം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ്‍ റോ​ഡ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യും സ​ര്‍​ക്കാ​രി​ന്റെ ഫ​ണ്ടി​ലും പ​ണി പൂ​ര്‍​ത്തി​ക​രി​ച്ച​താ​ണ്.
വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നും, ര​ണ്ടും വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട ഏ​റാ​ട്ട്ക​ട​വ് ചൊ​വ്വൂ​ര്‍​മൂ​ഴി ര​ണ്ട​ര കി​ലോ മീ​റ്റ​ര്‍ ഭാ​ഗം മാ​ത്ര​മാ​ണ് ഇ​നി​യും വീ​തി കൂ​ട്ടി, ക​ലു​ങ്കും, സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും നി​ര്‍​മി​ച്ച് പു​ന​രു​ദ്ധ​രി​ക്കേ​ണ്ട​ത്.