കോ​വി​ഡ് വ്യാ​പ​നം; മ​ന്ത്രി​യ്ക്ക് പ​രാ​തി ന​ൽ​കി
Friday, June 11, 2021 10:01 PM IST
കോ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​തി​യി​ൽ മ​റ്റ് രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ൽ​സ തേ​ടു​ന്ന​വ​ർ​ക്ക് കോ​വി​ഡ് രോ​ഗം പ​ക​രു​ന്ന​താ​യി മ​ന്ത്രി​യ്ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി .ഇ​ത​ര ചി​കി​ൽ​സ​ക​ൾ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രി​ൽ രോ​ഗം പ​ക​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. രോ​ഗി​യ്ക്കും കൂ​ട്ടി​രു​പ്പു​കാ​ർ​ക്കും കു​ടും​ബ​ത്തി​ലെ അ​ഞ്ചു വ​യ​സു​ള്ള കു​ഞ്ഞി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സം​ഭ​വം സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​ക​രാ​തി​രി​ക്കാ​ൻ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ ഇ​ല്ലെ​ന്ന​താ​ണ് ആ​ക്ഷേ​പം.കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ൽ​സ തേ​ടു​ന്ന​വ​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കു​വാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും കോ​ന്നി സ്വ​ദേ​ശി ടി. ​അ​ജി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.