‌ര​ക്ത​ദാ​ന​ദി​ന​ത്തി​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജ് എ​ൻ​സി​സി ‌
Tuesday, June 15, 2021 10:42 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ലെ എ​ൻ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ല്ല ടി​എം​എം ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ര​ക്ത​ദാ​ന ക്യാ​മ്പ് 15 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ. മ​നീ​ന്ദ​ർ സിം​ഗ് സ​ച്ച്ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ര​ക്ത​ദാ​നം ചെ​യ്തു. ടി​എം​എം ആ​ശു​പ​ത്രി​യി​ലെ ട്രാ​ൻ​സ്ഫു​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടാ​ലോ വ​ർ​ഗീ​സ് കു​ര്യ​ൻ, എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ൻ സാം ​രാ​ജു, കേ​ഡ​റ്റ് ഗോ​ട്ബി എ​സ്. ബാ​ബു, എ​സ്. ശ​ബ​രി​നാ​ഥ്, അ​ർ​ച്ച​ന അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌‌രക്തദാന ദിനാചരണം

പ​ത്ത​നം​തി​ട്ട: യു​വ ജ​ന​താ​ദ​ൾ ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന സ​ന്ന​ദ്ധ പ​ത്ര​സ​മ​ർ​പ്പ​ണം ന​ട​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച ച​ട​ങ്ങ് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ ജ​ന​താ​ദ​ൾ ആ​റ​ന​മു​ള നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജോ പി.​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക് ഓ​ഫീ​സ​ർ ഡോ.​പ്രി​റ്റി സ​ക്ക​റി​യ, ജി​ല്ലാ സെ​ക്ര​ട്ട​റി സു​മേ​ഷ് ഐ​ശ്വ​ര്യ, ബ്ല​ഡ് ബാ​ങ്ക് കൗ​ണ്‍​സി​ല​ർ സു​നി​ത, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, അ​ൻ​സി​ൽ, ഹ​രി​കൃ​ഷ്ണ​ൻ, അ​ൻ​സാ​രി കോ​ന്നി, സു​കു പ​ത്ത​നം​തി​ട്ട, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌