ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ മാ​റ്റ​ണം: കോ​ണ്‍​ഗ്ര​സ്
Friday, June 18, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​രം​മു​റി വി​വാ​ദ​മാ​കു​ക​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ യ​ഥാ​ർ​ഥ പ​ട്ട​യ​ഭൂ​മി​യി​ൽ നി​ന്നും ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ന് റ​വ​ന്യു, വ​നം​അ​ധി​കൃ​ത​ർ ത​ട​സം നി​ൽ​ക്കു​ന്ന​ത് ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക സൃ​ഷ്ട്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യി​ച്ച​ൻ എ​ഴി​ക്ക​ക​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.
ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ വ​നം കൊ​ള്ള​യ്ക്കും അ​ന​ധി​കൃ​ത മ​രം​മു​റി​ക്കും കൂ​ട്ടു​നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വാ​ദ സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ മു​ൻ കാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ ക​ർ​ഷ​ക​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
റാ​ന്നി, കോ​ന്നി വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​ള്ള സീ​ത​ത്തോ​ട്, ചി​റ്റാ​ർ, ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മ​ര​ങ്ങ​ൾ മു​റി​ച്ച ക​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.