പു​റ​ത്തു​വി​ടു​ന്ന​ത് പൊ​ട്ട​ക്ക​ണ​ക്കു​ക​ൾ: ബെ​ന്നി ബ​ഹ​നാ​ൻ ‌
Sunday, June 20, 2021 12:00 AM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ബ​ഹു​മ​തി നേ​ടി​യ കേ​ര​ള​ത്തി​ൽ ര​ണ്ടാം ത​രം​ഗ​ത്തി​ൽ രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്കും മ​ര​ണ​സം​ഖ്യ​യും കു​തി​ച്ചു​യ​രു​ന്പോ​ൾ പാ​ളി​ച്ച മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ബെ​ന്നി ബ​ഹ​നാ​ൻ എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.‌
ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് മ​ര​ണ​സം​ഖ്യ ഇ​ര​ട്ടി​യാ​യി. അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും മ​ര​ണ​സം​ഖ്യ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​പ്പോ​ൾ കേ​ര​ള​ത്തി​ൽ കു​തി​ച്ചു​യ​ർ​ന്ന​താ​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും ഐ​സി​എം​ആ​റി​ന്‍റെ​യും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
സ​ർ​ക്കാ​രി​ന്‍റെ പാ​ളി​ച്ച മ​റ​യ്ക്കാ​ൻ മ​ര​ണ​സം​ഖ്യ പൂ​ഴ്ത്തി​വ​ച്ച് പൊ​ട്ട​ക്ക​ണ​ക്ക് പ​റ​യു​ക​യാ​ണ്. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യം ല​ഭി​ക്കാ​തി​രി​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​കും. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണി​ത്.‌
സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മ​റ്റി​യാ​ണ് മ​ര​ണ​ക്ക​ണ​ക്ക് പു​റ​ത്തു​വി​ടു​ന്ന​ത്.
മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രെ ഈ ​ചു​മ​ത​ല ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ജി​ല്ലാ ത​ല​ത്തി​ൽ ക​മ്മി​റ്റി​യു​ണ്ടാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്.‌
ശ​രി​യാ​യ ക​ണ​ക്ക് പു​റ​ത്തു​വി​ട്ടെ​ങ്കി​ൽ മാ​ത്ര​മേ രോ​ഗ​ത്തി​ന്‍റെ പ്ര​ഹ​ര​ശേ​ഷി അ​റി​യാ​ൻ ക​ഴി​യൂ​വെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ പ​റ​ഞ്ഞു.
വാ​ക്സി​നേ​ഷ​ൻ ന​യ​വും പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്.ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ്, ക​ണ്‍​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ഹ​മീ​ദ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌