കു​ന്ന​ന്താ​ന​ത്തു പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി സ്വ​യം പ്ര​തി​രോ​ധ സേ​ന ‌
Sunday, June 20, 2021 10:27 PM IST
‌കു​ന്ന​ന്താ​നം: സ​മ്പൂ​ർ​ണ യോ​ഗാ ഗ്രാ​മ​ത്തി​ൽ ര​ണ്ടാം ഘ​ട്ട​മാ​യി അ​ഞ്ചു മു​ത​ൽ 20 വ​യ​സു​വ​രെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ചൈ​നീ​സ് കു​ങ്-​ഫു​വി​നും യോ​ഗ​ക്കും ശാ​സ്ത്രീ​യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കാ​ൻ മ​ഹി​ളാ അ​സോ​സി​യേ​ഷ​നും സി​പി​എ​മ്മും. ‌
ധീ​ര എ​ന്ന പേ​രി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി രൂ​പീ​ക​രി​ക്കു​ന്ന സ്വ​യം പ്ര​തി​രോ​ധ - ശാ​ക്തീ​ക​ര​ണ സേ​ന​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. 20 വ​യ​സി​ന് ശേ​ഷ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളി​ൽ പ​ല​രും ഉ​പ​രി​പ​ഠ​നം, വി​വാ​ഹം എ​ന്നി​വ മൂ​ലം നാ​ട്ടി​ലു​ണ്ടാ​വി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ടാ​ർ​ജ​റ്റ് ഗ്രൂ​പ്പാ​യി 20 വ​യ​സ് വ​രെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ‌
ആ​ദ്യ​ഘ​ട്ട​മാ​യി കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ പ്ര​ദേ​ശ​മോ പ്രാ​യ​പ​രി​ധി​യോ ബാ​ധ​ക​മാ​കാ​തെ സ്ത്രീ​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ പാ​ല​ക്ക​ൽ​ത്ത​കി​ടി യൂ​ണി​റ്റും സി​പി​എം പാ​ല​ക്ക​ൽ​ത്ത​കി​ടി (കാ​ഞ്ഞി​ര​ത്താ​നം) ബ്രാ​ഞ്ചും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് യോ​ഗാ​ചാ​ര്യ​ൻ എം. ​ജി.​ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​ണ്.‌
അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​ന​മാ​യ നാ​ളെ മൂ​ന്നി​ന് പാ​ല​യ്ക്ക​ൽ​ത്ത​കി​ടി​യി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി. ​കെ. ല​താ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.
കു​ന്ന​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി സ​തീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ‌
യോ​ഗാ​ദി​നാ​ച​ര​ണം
ആ​റ​ന്മു​ള: കോ​ട്ട വി​വേ​കാ​ന​ന്ദ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണം ഇ​ന്ന് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കും. ചെ​ങ്ങ​ന്നൂ​ര്‍ എ​സ്എ​സ് പ​താ​ഞ്ജ​ല​യോ​ഗ വി​ദ്യാ പീ​ഠ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​വി​ലെ ഏ​ഴി​ന് ഗൂ​ഗി​ള്‍ മീ​റ്റു വ​ഴി https:// meet. google.com/dex-ywtg-ukb എ​ന്ന ലി​ങ്കി​ലും 11ന് https:// youtu.be/vrA-T14VAao​എ​ന്ന ലി​ങ്കി​ലും ല​ഭ്യ​മാ​കും. യോ​ഗ​യു​ടെ പ്ര​സ​ക്തി, യോ​ഗാ പ​രി​ശീ​ല​നം എ​ന്നി​വ ന​ട​ക്കും. യോ​ഗാ​ചാ​ര്യ സ​ജീ​വ് പ​ഞ്ച​കൈ​ലാ​സി നെ​തൃ​ത്വം ന​ല്‍​കും. നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ സ​ഹ​ക​ര​ണേ​ത്താ​ടെ യോ​ഗ​യും കു​ടും​ബ​വും കോ​വി​ഡ് കാ​ല​ത്ത് എ​ന്ന വി​ഷ​യ​ത്തി​ല്‍ യോ​ഗ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​വും ന​ട​ത്തും. യോ​ഗ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഫോ​ട്ടോ​ക​ള്‍ ഇ​ന്ന് ഉ​ച്ച​യ​ക്ക് ഒ​ന്നി​ന​കം 8589021462 എ​ന്ന വാ​ട്ട്സ് ആ​പ്പ് ന​മ്പ​രി​ലേ​ക്ക് അ​യ​ക്ക​ണം. ആ​ദ്യ മൂ​ന്നു സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്യും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 8589021462 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.
പ​ത്ത​നം​തി​ട്ട: ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ജി​ല്ലാ ക​മ്മി​റ്റി​യും ദേ​ശീ​യ ആ​യു​ഷ് മി​ഷ​നും രാ​ജ്യാ​ന്ത​ര യോ​ഗാ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഓ​ണ്‍​ലൈ​നാ​യി പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​രാ​ജു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ.​കെ.​എ​സ്.​സു​നി​ത മു​ഖ്യാ​തി​ഥി​യാ​കും. ഡോ.​ഓം​നാ​ഥ് ക്ലാ​സ് ന​യി​ക്കും. ഡോ.​ബി. ഹ​രി​കു​മാ​ര്‍, ഡോ.​എ​സ്. ര​ഞ്ജി​ത് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും. ഫോ​ണ്‍: 9447114492.
പ​ത്ത​നം​തി​ട്ട: ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ന്ന് യോ​ഗാ​ദി​നാ​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യോ​ഗ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ആ​ര്‍. ഷാ​ജി അ​റി​യി​ച്ചു.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബി​ജെ​പി ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ശോ​ക​ന്‍ കു​ള​ന​ട നി​ര്‍​വ​ഹി​ക്കും.
തി​രു​വ​ല്ല മ​ണ്ഡ​ലം ഉ​ദ്ഘാ​ട​നം രാ​വി​ലെ 7.30 ന് ​പ​ബ്ലി​ക് സ്റ്റേ​ഡി​യം ഹാ​ളി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. പ്ര​സ​ന്ന​കു​മാ​റും റാ​ന്നി​യി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് ഒ​ബി​സി മോ​ര്‍​ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​രു​ണ്‍ പ്ര​കാ​ശും, കോ​ന്നി​യി​ല്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. സൂ​ര​ജും, ആ​റ​ന്മു​ള​യി​ല്‍​ശ്രീ​വി​ദ്യാ​ന​ന്ദ വി​ദ്യാ​പീ​ഠ​ത്തി​ല്‍ 7.30 ന് ​ദേ​ശീ​യ സ​മി​തി അം​ഗം വി ​എ​ന്‍. ഉ​ണ്ണി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.