സ്പി​രി​റ്റ് ത​ട്ടി​പ്പി​ൽ ഉ​ന്ന​ത​ർ ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മം: എ​ൻ.​എം.​രാ​ജു ‌
Monday, July 5, 2021 10:31 PM IST
തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സി​ലെ സ്പി​രി​റ്റ് ത​ട്ടി​പ്പി​ൽ ജീ​വ​ന​ക്കാ​രെ ബ​ലി​യാ​ടാ​ക്കി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​രാ​ജു പ​റ​ഞ്ഞു.‌
വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ത​ട്ടി​പ്പ് ന​ട​ന്നു​വ​രു​ന്ന​താ​യാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും സ്പി​രി​റ്റ് കൊ​ണ്ടു​വ​രു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സു​താ​ര്യ​ത വ​രു​ത്ത​ണ​മെ​ന്നും സ്പി​രി​റ്റ് മോ​ഷ​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും എ​ൻ.​എം.​രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു. ‌

മു​കേ​ഷ് എം​എ​ൽ​എ​യ്ക്ക് പ​വ​ർ​ബാ​ങ്ക് അ​യ​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

റാ​ന്നി: പ്രതിഷേധ സൂചകമായി കൊ​ല്ലം എം​എ​ൽ​എ എം. ​മു​കേ​ഷി​നു 10000 എം​എ​എ​ച്ച് ശേ​ഷി​യു​ള്ള പ​വ​ർ​ബാ​ങ്ക് ത​പാ​ലി​ൽ അ​യ​ച്ച​താ​യി റാ​ന്നി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി. എം​എ​ൽ​എ​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച 16 വ​യ​സു​കാ​ര​നോ​ട് കാ​ർ​ക്ക​ശ്യ​മാ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യോ​ഗം ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ​വ​ർ ബാ​ങ്ക് ത​പാ​ലി​ൽ അ​യ​ച്ച് ന​ൽ​കി​യ​ത്. ‌നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം​ജി ഇ​ട​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ബി താ​ഴ്ത്തി​ല്ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.