തോ​ട്ട​പ്പു​ഴ​ശേ​രി​യി​ൽ അ​വി​ശ്വാ​സ നോ​ട്ടീ​സ്,ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും 26ന്
Thursday, July 22, 2021 10:36 PM IST
കോ​ഴ​ഞ്ചേ​രി: തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ബി​നോ​യി​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സി​ൻ​മേ​ൽ 26നു ​രാ​വി​ലെ 11ന് ​ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും ന​ട​ക്കും.സ്വ​ത​ന്ത്രാം​ഗ​മാ​യ ബി​നോ​യി പ്ര​സി​ഡ​ന്‍റും ഷെ​റി​ൻ റോ​യ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യാ​ണ് ഭ​ര​ണം. ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ബി​ജെ​പി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​തെ വ​ന്ന​തോ​ടെ യു​ഡി​എ​ഫും ബി​ജെ​പി​യും ബി​നോ​യ് പ്ര​സി​ഡ​ന്‍റാ​യി പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു.
ഷെ​റി​ൻ റോ​യ് എ​ൽ​ഡി​എ​ഫ ്പി​ന്തു​ണ​യി​ലാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന​ത്.നി​ല​വി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫ് - അ​ഞ്ച്, യു​ഡി​എ​ഫ് - മൂ​ന്ന്, ബി​ജെ​പി - മൂ​ന്ന്, സ്വ​ത​ന്ത്ര​ർ - ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​ദി​വ​സം ക്വാ​റം തി​ക​യാ​തെ മാ​റ്റി​വ​ച്ചി​രു​ന്നു. സ്വ​ത​ന്ത്ര​നെ ഒ​പ്പം നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ ്ശ്ര​മി​ച്ചെ​ങ്കി​ലും യു​ഡി​എ​ഫ്, ബി​ജെ​പി പി​ന്തു​ണ​യോ​ടെ സി.​എ​സ്.​ബി​നോ​യി പ്ര​സി​ഡ​ന്‍റാ​കു​ക​യാ​യി​രു​ന്നു.