ക​ന​ൽ ക​ർ​മ​പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Sunday, July 25, 2021 10:10 PM IST
പ​ത്ത​നം​തി​ട്ട: വി​വേ​ച​ന​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ൽ നി​ന്നും കു​ട്ടി​ക​ളെ മോ​ചി​ത​രാ​ക്കാ​നു​ള്ള സ​മ​യ​മാ​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ.​എ​സ്.​അ​യ്യ​ർ. പീ​ഡ​നം നേ​രി​ടു​ന്ന സ്ത്രീ​ക​ളെ അ​വ ചെ​റു​ക്കു​ന്ന​തി​നും ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ക​ലാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ന​ൽ എ​ന്ന ക​ർ​മ​പ​രി​പാ​ടി മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല​ത്തി​ൽ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യ പോ​സ്റ്റ​റി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.
ജി​ല്ലാ സ​ബ് ജ​ഡ്ജ് ദേ​വ​ൻ കെ. ​മേ​നോ​ന് ന​ൽ​കി പോ​സ്റ്റ​ർ ക​ള​ക്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ടു​ത്, കൊ​ടു​ക്ക​രു​ത്, വാ​ങ്ങ​രു​ത് എ​ന്ന സ​ന്ദേ​ശ​മു​ള്ള കാ​ർ​ഡ് അ​സി​സ്റ്റ​ൻ​ഡ് ക​ള​ക്ട​ർ സ​ന്ദീ​പ് കു​മാ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ സ​ബ് ജ​ഡ്ജി ദേ​വ​ൻ കെ. ​മേ​നോ​ൻ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സ​ന്ദീ​പ് കു​മാ​ർ, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ഓ​ഫീ​സ​ർ ത​സ്നിം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.