തോ​ട്ട​പ്പു​ഴ​ശേ​രി​യി​ലെ അ​വി​ശ്വാ​സം പാ​ളി ‌
Monday, July 26, 2021 11:29 PM IST
കോ​ഴ​ഞ്ചേ​രി: തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യി ച​രി​വു​പു​ര​യി​ട​ത്തി​നെ​തി​രെ സി​പി​എം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം കോ​റം തി​ക​യാ​ത്ത​തി​നാ​ല്‍ ച​ര്‍​ച്ച​യ്‌​ക്കെ​ടു​ത്തി​ല്ല.
13 അം​ഗ ഭ​ര​ണ സ​മി​തി​യി​ല്‍ എ​ല്‍​ഡി​എ​ഫ് 5, യു​ഡി​എ​ഫ് 3, ബി​ജെ​പി 3, സ്വ​ത​ന്ത്ര​ന്‍ 2 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ഇ​തി​ല്‍ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, റി​ന്‍​സി​ന്‍ കെ. ​രാ​ജ​ന്‍, അ​ജി​ത ടി. ​ജോ​ര്‍​ജ്, സി​സി​ലി തോ​മ​സ്, റീ​ന തോ​മ​സ് എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​നെ​ത്തി​യ​ത്. യു​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​നെ​ത്തി​യി​ല്ല.‌
യു​ഡി​എ​ഫി​ലെ ഒ​രം​ഗ​മാ​യ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഹാ​ളി​ൽ പ്ര​വേ​ശി​ച്ചി​ല്ല.
കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ വ​ര​ണാ​ധി​കാ​രി​യാ​യ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ത്തു​ക​യും ച​ട്ട​പ്ര​കാ​രം 15 മി​നി​റ്റു കൂ​ടി മെം​ബ​ര്‍​മാ​ര്‍​ക്ക് വേ​ണ്ടി കാ​ത്തി​രു​ന്ന ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു.‌
13-ാം വാ​ര്‍​ഡി​ല്‍ നി​ന്നും സി​പി​എം വി​മ​ത​നാ​യി വി​ജ​യി​ച്ച ബി​നോ​യി ച​രി​വു​പു​ര​യി​ടം കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ പ്ര​സി​ഡ​ന്‍റാ​കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് വി​മ​ത​യാ​യി ഒ​ന്നാം വാ​ര്‍​ഡി​ല്‍ നി​ന്നും ജ​യി​ച്ച ഷെ​റി​ന്‍ റോ​യി ആ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. ഷെ​റി​ൻ റോ​യി​യെ എ​ൽ​ഡി​എ​ഫാ​ണ് പി​ന്തു​ണ​ച്ച​ത്.
ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​ദ്യ​ദി​ന​ത്തി​ൽ കോ​റ​മി​ല്ലാ​തെ പാ​ളി​യി​രു​ന്നു. ര​ണ്ടാം​ദി​ന​ത്തി​ലാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും ചേ​ർ​ന്ന് ബി​നോ​യി​യെ പി​ന്തു​ണ​ച്ച​ത്.‌
ഭ​ര​ണ​ത്തി​ലെ​ത്തി ആ​റു​മാ​സം പി​ന്നി​ട്ട​തോ​ടെ പ്ര​സി​ഡ​ന്‍റി​നെ​തി​രെ സി​പി​എ​മ്മി​ലെ ആ​ര്‍. കൃ​ഷ്ണ​കു​മാ​റാ​ണ് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. അ​വി​ശ്വാ​സ പ്ര​മേ​യം ച​ര്‍​ച്ച ചെ​യ്യു​ന്ന യോ​ഗ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് മെം​ബ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി​പ്പ് ന​ല്‍​കി​യി​രു​ന്നെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​വി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.
സി​പി​എം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കേ​ണ്ട ഒ​രു ബാ​ധ്യ​ത​യും കോ​ണ്‍​ഗ്ര​സി​നി​ല്ലെ​ന്നും അ​വി​ശ്വാ​സ പ്ര​മേ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ച​ര്‍​ച്ച​യും കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​രു ഘ​ട​ക​ത്തി​ലും ന​ട​ന്നി​ട്ടി​ല്ലെ​ന്നും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ‌