കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു ‌
Saturday, September 25, 2021 10:58 PM IST
മ​ല്ല​പ്പ​ള്ളി: വ​ലി​യ പാ​ല​ത്തി​നു സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പ​തി​ന​ഞ്ച​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. ഇന്നലെ ഉ​ച്ച​ക​ഴി​ഞ്ഞു 2.30ഓ​ടെ​ മല്ലപ്പള്ളി പാലത്തിനു സമീപമാണ് സം​ഭ​വം. കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്ത് നി​ന്ന് മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് വ​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. റോ​ഡി​ന്‍റെ വ​ശ​ത്തു​ള്ള സൂ​ച​ന ബോ​ർ​ഡ് ഇ​ടി​ച്ച് പ​തി​ന​ഞ്ച​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കു​ന്ന​ന്താ​നം മു​ക്കൂ​ർ പാ​ല​ക്ക​ത്ത​കി​ടി സ്വ​ദേ​ശി കൊ​ച്ചു​കു​ഴ​ത്തേ​ൽ കെ. ​കെ. രാ​ധാ​കൃ​ഷ്ണ​ൻ (63) ഓ​ടി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കി​ല്ല. ‌