ലോ​ക സ​മാ​ധാ​നദി​നം ആ​ച​രി​ച്ചു
Sunday, September 26, 2021 9:03 PM IST
പ​ത്ത​നം​തി​ട്ട: ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്ര​മോ​ഷ​ൻ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട യു​ദ്ധ​സ്മാ​ര​ക പാ​ർ​ക്കി​ൽ ലോ​ക സ​മാ​ധാ​ന ദി​നാ​ച​ര​ണം ന​ട​ന്നു. മി​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ പ്ര​ക്കാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​നു ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ജി​ജി ജോ​ർ​ജ് , ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബൈ​ജു ത​ങ്ക​ച്ച​ൻ, അ​നു വ​ർ​ഗീ​സ്, എം.​ജി.​രാ​മ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യെ അ​നു​മോ​ദി​ച്ചു ‌

റാ​ന്നി: കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സെ​ന​റ്റ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യെ റാ​ന്നി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ച് അ​നു​മോ​ദി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ജോ​ർ​ജ് ഏ​ബ്ര​ഹാം, ഷെ​റി തോ​മ​സ്, ബെ​ഹ​നാ​ൻ ജോ​സ​ഫ്, റി​ന്‍റോ തോ​പ്പി​ൽ, ബി​ബി​ൻ ക​ല്ല​മ്പ​റ​മ്പി​ൽ, സ​ണ്ണി ഇ​ട​യാ​ടി​യി​ൽ, ആ​രോ​ൺ എ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌