ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​ര​മാ​യ നി​ല​യ്ക്കു മു​ക​ളി​ല്‍
Sunday, October 17, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യ്ക്കു മു​ക​ളി​ലെ​ത്തി.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പ​മ്പ​യി​ല്‍ അ​യി​രൂ​ര്‍ ഭാ​ഗ​ത്ത് 8.82 മീ​റ്റ​റും മാ​രാ​മ​ണ്ണി​ല്‍ 7.3 മീ​റ്റ​റും ജ​ല​നി​ര​പ്പു​ണ്ടാ​യി​രു​ന്നു. മാ​ല​ക്ക​ര​യി​ല്‍ 6.28 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്. മാ​ല​ക്ക​ര​യി​ല്‍ ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ത്ത് അ​പ​ക​ട​നി​ല​യ്ക്കു മു​ക​ളി​ലാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.
അ​ച്ച​ന്‍​കോ​വി​ലാ​റി​ന്റെ തു​മ്പ​മ​ണ്‍ ഭാ​ഗ​ത്ത് ഇ​ന്ന​ലെ 11.81 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 10 മീ​റ്റ​ര്‍ ക​വി​ഞ്ഞാ​ല്‍ ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​നി​ല​യ്ക്കു മു​ക​ളി​ലാ​ണ്. മ​ണി​മ​ല​യാ​റ്റി​ല്‍ ക​ല്ലൂ​പ്പാ​റ​യി​ല്‍ 8.8 മീ​റ്റ​ര്‍ രേ​ഖ​പ്പെ​ടു​ത്തി. ആ​റ് മീ​റ്റ​റാ​ണ് അ​പ​ക​ട​നി​ല​യാ​യി പ​റ​യു​ന്ന​ത്.

പ​മ്പ​യി​ല്‍ നീ​ല അ​ല​ര്‍​ട്ട്, ക​ക്കി​യി​ല്‍ റെ​ഡ് തു​ട​രു​ന്നു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി​ക​ളി​ലേ​ക്ക് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം. ക​ക്കി സം​ഭ​ര​ണി​യി​ല്‍ ര​ണ്ടു​ദി​വ​സ​മാ​യി റെ​ഡ് അ​ല​ര്‍​ട്ട് നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ പ​മ്പ സം​ഭ​ര​ണി​യി​ല്‍ നീ​ല അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.
പ​മ്പ ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 986.33 മീ​റ്റ​റാ​ണ്. ഇ​ന്ന​ലെ റി​സ​ര്‍​വോ​യ​റി​ന്‍റെ ജ​ല​നി​ര​പ്പ് 982 മീ​റ്റ​റി​ലെ​ത്തി​യ​തോ​ടെ​യാ​ണ് നീ​ല അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ജ​ല​നി​ര​പ്പ് 983.50 മീ​റ്റ​റി​ലെ​ത്തു​മ്പോ​ള്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.