തെ​രു​വു​ക​ള്‍ കീ​ഴ​ട​ക്കി നാ​യ്ക്കൂ​ട്ടം ! 11 മാ​സ​ത്തി​നു​ള്ളി​ല്‍ ക​ടി​യേ​റ്റ​ത് 10,021 പേ​ര്‍​ക്ക്
Saturday, December 4, 2021 10:40 PM IST
പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ പാ​ളി. ക​ഴി​ഞ്ഞ 11 മാ​സ​ത്തി​നു​ള്ളി​ല്‍ ജി​ല്ല​യി​ല്‍ 10,021 ആ​ളു​ക​ള്‍ നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ തേ​ടി. വ​ഴി​യോ​ര​ങ്ങ​ളി​ലൂ​ടെ എ​ത്തു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ന്ന നാ​യ്ക്ക​ള്‍ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കു നേ​രെ ഉ​ണ്ടാ​ക്കു​ന്ന ശ​ല്യം ചെ​റു​ത​ല്ല. നാ​യ്ക്ക​ള്‍ കു​റു​കെ​ച്ചാ​ടി റോ​ഡി​ല്‍ മ​റി​ഞ്ഞു​വീ​ണ് ജീ​വ​ന്‍ ത​ന്നെ പൊ​ലി​ഞ്ഞ സം​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി​യു​ണ്ട്. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കി​ട​ക്ക വി​ട്ട് എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രും ക​ണ​ക്കു​ക​ളി​ലു​ണ്ട്.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ കോ​ന്നി​യി​ലും വാ​ര്യാ​പു​ര​ത്തും അ​ടൂ​രും പ​ത്ത​നം​തി​ട്ട​യി​ലും തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ്ര​ധാ​ന ടൗ​ണു​ക​ളി​ലും നി​ര​ത്തു​ക​ളി​ലു​മു​ള്ള തെ​രു​വു​നാ​യ്ക്ക​ള്‍ ചി​ല​പ്പോ​ള്‍ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യി മാ​റു​ക​യും ക​ണ്ണി​ല്‍ കാ​ണു​ന്ന​വ​രെ​യെ​ല്ലാം ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു. പേ​വി​ഷ​ബാ​ധ​യേ​റ്റ് വ​ള്ളി​ക്കോ​ട് സെ​പ്റ്റം​ബ​റി​ല്‍ ഒ​രു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ക്ര​മാ​തീ​ത​മാ​യ വ​ര്‍​ധ​ന ത​ട​യു​ന്ന​തി​ലേ​ക്ക് ആ​നി​മ​ല്‍ ബ​ര്‍​ത്ത് ക​ണ്‍​ട്രോ​ളിം​ഗ് പ​ദ്ധ​തി (എ​ബി​സി) ന​ട​പ്പാ​ക്കു​ന്നു​ണ്ട്. നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ല​വി​ല്‍ പ​ദ്ധ​തി ന​ട​ക്കു​ന്ന​ത്. ഒ​രു നാ​യ​യ്ക്ക് 1500 രൂ​പ വീ​ത​മാ​ണ് കു​ടും​ബ​ശ്രീ ഈ​ടാ​ക്കു​ക. എ​ല്ലാ പ​ഞ്ചാ​യ​ത്തും മു​നി​സി​പ്പാ​ലി​റ്റി​യും പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍ എ​ബി​സി​യ്ക്കാ​യി തു​ക മാ​റ്റി വ​യ്ക്കാ​റു​ണ്ട്. ജി​ല്ല​യി​ല്‍ ആ​നി​മ​ല്‍ ഹ​സ്‌​ബെ​ന്‍​ഡ​റി​യു​ടെ പു​ളി​ക്കീ​ഴ് കേ​ന്ദ്ര​ത്തി​ലാ​ണ് വ​ന്ധ്യം​ക​ര​ണ പ്ര​ക്രി​യ ചെ​യ്യു​ന്ന​ത്.

തെ​രു​വോ​ര​ങ്ങ​ളി​ല്‍ നി​ന്നു പി​ടി​ക്കു​ന്ന നാ​യ്ക്ക​ളെ പു​ളി​ക്കീ​ഴി​ല്‍ എ​ത്തി​ച്ച് വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യ​ശേ​ഷം പ​ഴ​യ സ്ഥാ​ന​ത്തു കൊ​ണ്ടു​വി​ടു​ക​യാ​ണ് പ​ദ്ധ​തി. എ​ന്നാ​ല്‍ പ​ദ്ധ​തി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും തെ​രു​വ് നാ​യ ശ​ല്യം വ​ര്‍​ധി​ക്കു​ക​യാ​ണ്.

എ​ബി​സി പ​ദ്ധ​തി​യി​ലൂ​ടെ വ​ന്ധ്യം​ക​രി​ക്ക​പ്പെ​ടു​ന്ന നാ​യ്ക്ക​ള്‍ പ​ല​പ്പോ​ഴും കൂ​ടു​ത​ല്‍ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യി മാ​റാ​റു​ണ്ട്. ഇ​വ​യു​ടെ മു​റി​വു​ക​ള്‍ ഉ​ണ​ങ്ങാ​തെ​യും മ​റ്റും പാ​ത​യോ​ര​ങ്ങ​ളി​ല്‍ എ​ത്ത​പ്പെ​ടു​ന്ന​ത് കൂ​ടു​ത​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു.

പാ​ത​യോ​ര​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ തോ​ത് അ​നു​സ​രി​ച്ചാ​ണ് ഇ​വ​യു​ടെ താ​വ​ളം. തെ​രു​വു​നാ​യ്ക്ക​ള്‍​ക്കാ​യി പ​ല ടൗ​ണു​ക​ളി​ലും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​വ​രു​മു​ണ്ട്. കോ​ഴി​ക്ക​ട​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ അ​ട​ക്കം എ​ത്ത​ിപ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​വ​യു​ടെ താ​വ​ളം മാ​റാ​റു​മു​ണ്ട്.