പി​എം റോ​ഡ് വി​ക​സ​നം :നി​ർ​മാ​ണ ജോ​ലി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി ‌
Sunday, December 5, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ന്ന പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ റാ​ന്നി - മ​ണ്ണാ​ര​ക്കു​ള​ഞ്ഞി ഭാ​ഗ​ത്തെ അ​ടു​ത്ത​ഘ​ട്ട ടാ​റിം​ഗ് ആ​രം​ഭി​ച്ചു.

മ​ണ്ണാ​ര​ക്കു​ള​ഞ്ഞി മൂ​ഴി​യാ​ർ​മു​ക്ക് ജം​ഗ്ഷ​ൻ മു​ത​ൽ ഉ​തി​മൂ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ര​ണ്ടാം​ഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. വാ​ളി​പ്ലാ​ക്ക​ൽ - വൈ​ക്കം ഭാ​ഗ​ത്തെ ടാ​റിം​ഗും ഉ​ട​ൻ ആ​രം​ഭി​ക്കും. ‌
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡി​ന്‍റെ പ​ണി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ക​യാ​ണ്. ടാ​റിം​ഗ് കൂ​ടി ക​ഴി​ഞ്ഞ​തോ​ടെ പി​എം റോ​ഡി​ൽ വാ​ഹ​ന​ത്തി​ര​ക്ക് ഏ​റി​യി​ട്ടു​ണ്ട്.

സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, വ​ഴി​വി​ള​ക്കു​ക​ൾ ഇ​വ​യി​ല്ലാ​ത്ത​ത് അ​പ​ക​ട സാ​ധ്യ​ത​യു​മേ​റി. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ഏ​റെ​യും മാ​റ്റി സ്ഥാ​പി​ച്ച​തി​നാ​ൽ പ​ല ഭാ​ഗ​ത്തും വ​ഴി​വി​ള​ക്കു​ക​ൾ ഇ​ല്ല. ഇ​തു​കാ​ര​ണം റോ​ഡി​ന്‍റെ അ​വ​സ്ഥ പോ​ലും രാ​ത്രി​യി​ൽ മ​ന​സി​ലാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്.

സം​ര​ക്ഷ​ണ​മെ​ന്ന നി​ല​യി​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ വ​ള​രെ​വേ​ഗം ഇ​ടി​താ​ങ്ങി​ക​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്. നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ള്ളി​ൽ റോ​ഡ് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മം.‌

പ്ലാ​ച്ചേ​രി - കോ​ന്നി റീ​ച്ചി​ൽ ചെ​ത്തോ​ങ്ക​ര, വ​ലി​യ​ക​ലു​ങ്ക്, മ​ണ്ണാ​ര​ക്കു​ള​ഞ്ഞി, മൈ​ല​പ്ര, കു​ന്പ​ഴ - കോ​ന്നി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​നി പ​ണി​ക​ൾ ഏ​റെ​യും അ​വ​ശേ​ഷി​ക്കു​ന്ന​ത്.

മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചു. ഓ​ട​ക​ളു​ടെ നി​ർ​മാ​ണ​വും ഏ​റെ​ക്കു​റെ പൂ​ർ​ത്തീ​ക​രി​ച്ചു.

മൈ​ല​പ്ര, കു​ന്പ​ഴ ഭാ​ഗ​ങ്ങ​ളി​ൽ ക​ലു​ങ്കു​ക​ളു​ടെ പ​ണി​ക​ളും ന​ട​ക്കു​ന്നു​ണ്ട്. മ​ണ്ണാ​ര​ക്കു​ള​ഞ്ഞി വ​ള​വു​ക​ളി​ലും പ​ണി​ക​ൾ അ​വ​ശേ​ഷി​ക്കു​ന്നു. ‌

‌കോ​ഴ​ഞ്ചേ​രി റോ​ഡി​നു സം​ര​ക്ഷ​ണ ഭി​ത്തി ‌

മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ൽ പി​എം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴ​ഞ്ചേ​രി റോ​ഡി​നു സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചു തു​ട​ങ്ങി. പി​എം റോ​ഡ് പ​ണി​ക​ൾ​ക്കി​ടെ കോ​ഴ​ഞ്ചേ​രി - മ​ണ്ണാ​ര​ക്കു​ള​ഞ്ഞി റോ​ഡ് ഇ​ടി​ഞ്ഞി​രു​ന്നു. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം വ​രെ ഇ​ടി​ഞ്ഞ​തോ​ടെ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി നി​ർ​മി​ക്കു​ക​യാ​ണി​പ്പോ​ൾ. ഇ​തി​നു​ശേ​ഷം മ​ണ്ണി​ട്ട് കോ​ഴ​ഞ്ചേ​രി റോ​ഡി​ന്‍റെ വീ​തി നി​ല​നി​ർ​ത്തും. മേ​ക്കൊ​ഴൂ​ർ, ക​ട​മ്മ​നി​ട്ട വ​ഴി​യു​ള്ള ഈ ​റോ​ഡ് ഇ​പ്പോ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ‌‌ ‌