വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ടു​റോ​ഡി​ൽ തോ​ട് പു​ന​ർ​നി​ർ​മാ​ണം
Friday, January 21, 2022 10:38 PM IST
അ​ടൂ​ർ: മ​ഴ പെ​യ്താ​ൽ ടൗ​ണി​ൽ ഉ​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ലേ​ക്ക് റോ​ഡി​നു കു​റു​കെ​യു​ള്ള തോ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി. വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യി നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന തോ​ടു​ക​ളാ​ണ് കാ​ലാ​കാ​ല​ങ്ങ​ളി​ൽ അ​ട​ഞ്ഞു​പോ​യ​ത്. ഇ​താ​ണ് റോ​ഡ് പൊ​ളി​ച്ചു തോ​ട് പ​ഴ​യ സ്ഥി​തി​യി​ലാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഓ​ട​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​തെ കെ​പി റോ​ഡി​നു കു​റു​കെ കി​ട​ങ്ങു​ക​ൾ നി​ർ​മി​ച്ചി​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ​യി​ടെ മ​ഴ പെ​യ്ത​പ്പോ​ഴെ​ല്ലാം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​ട​ക​ളി​ൽ ചെ​ളി അ​ടി​ഞ്ഞ​തോ​ടെ ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​രു​ന്നു. റോ​ഡ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട​ക​ൾ കൂ​ടി പു​ന​ർ​നി​ർ​മി​ക്കു​ക​യും അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള ചെ​ളി നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ വെ​ള്ള​ക്കെ​ട്ട് കെ​ടു​തി​ക​ൾ രൂ​ക്ഷ​മാ​കും.

റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നു മു​ന്പ് സ്ഥാ​പി​ച്ച ടെ​ലി​ഫോ​ണ്‍ കേ​ബി​ൾ ലൈ​നു​ക​ൾ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും കി​ട​ക്കു​ന്ന​ത്. ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​യു​ന്പോ​ൾ ടെ​ലി​ഫോ​ണ്‍ കേ​ബി​ളു​ക​ൾ മാ​റ്റു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ര​ട്ടി​ത്തു​ക ചെ​ല​വ​ഴി​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ശാ​സ്ത്രീ​യ ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​യി.