ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്ക​ണം: നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ
Friday, January 21, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ന്യാ​യ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ക്വാ​റി​ക​ളി​ൽ നി​ന്നു​ള്ള എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് വി​ല​വ​ർ​ധ​ന. വി​വി​ധ ക്ര​ഷ​ർ യൂ​ണി​റ്റു​ക​ൾ തോ​ന്നും​പ​ടി​യാ​ണ് വി​ല കൂ​ട്ടി​യി​ട്ടു​ള്ള​തെ​ന്ന് ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.
അ​ന്യാ​യ വി​ല​വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ക്ര​ഷ​ർ ഉ​പ​രോ​ധ​ത്തി​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്ന് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.

ലി​റ്റി​ൽ കൈ​റ്റ്സ് - സ്കൂ​ൾ​ത​ല ക്യാ​ന്പു​ക​ൾ സ​മാ​പി​ച്ചു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റു​ക​ളി​ലെ സ്കൂ​ൾ​ത​ല ക്യാ​ന്പു​ക​ൾ ജി​ല്ല​യി​ൽ സ​മാ​പി​ച്ചു. 83 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള 2313 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്യാ​ന്പ് ന​ട​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന ര​ണ്ടു വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പി​ന്നീ​ട് അ​വ​സ​രം ഒ​രു​ക്ക​മെ​ന്ന് കൈ​റ്റ് സി​ഇ​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു. ക്യാ​ന്പി​ൽ പ്രോ​ഗ്രാ​മിം​ഗ്, അ​നി​മേ​ഷ​ൻ എ​ന്നീ വി​ഭാ​ഗ​ത്തി​ലെ തു​ട​ർ​സാ​ധ്യ​ത​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ക്യാ​ന്പി​ന്‍റെ തു​ട​ർ​ച്ച​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം കൂ​ടി വി​ല​യി​രു​ത്തി​യാ​ണ് സ​ബ്ജി​ല്ലാ ക്യാ​ന്പി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഫോ​ണ്‍. 9447907657.