എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ ചോ​ദ്യ​ഘ​ട​ന​യി​ലെ അ​പാ​ക​ത ഒ​ഴി​വാ​ക്ക​ണം കെ​പി​എ​സ്ടി​എ
Sunday, January 23, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​സ്എ​ൽ​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പൊ​തു പ​രീ​ക്ഷ ചോ​ദ്യ​ഘ​ട​ന​യി​ലെ അ​പാ​ക​ത​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ലെ പ​ല വി​ദ്യാ​ല​യ​ങ്ങ​ളും കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ളാ​യി മാ​റി ആ​ഴ്ച​ക​ളോ​ളം അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്.

ഫോ​ക്ക​സ് ഏ​രി​യ പോ​ലും സ്കൂ​ളു​ക​ളി​ൽ പ​ഠി​പ്പി​ച്ചു തീ​ർ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ. പൊ​തു പ​രീ​ക്ഷ​ക്ക് ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മി​ല്ല.

പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ചോ​ദ്യ​ഘ​ട​ന വി​ദ്യാ​ർ​ഥി​ക​ളി​ലും ഒ​പ്പം ര​ക്ഷി​താ​ക്ക​ളി​ലും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ വി​ഷ​യം ഗൗ​ര​വ​മാ​യി ക​ണ്ട് ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. പ്രേ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. സ​ന്തോ​ഷ്കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ, ട്ര​ഷ​റ​ർ എ​സ്. ദി​ലീ​പ്കു​മാ​ർ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക​ സ​മി​ തി അം​ഗ​ങ്ങ​ളാ​യ ഫി​ലി​പ്പ് ജോ​ർ​ജ്, എം.​എ​സ്. നി​ഷ, വ​ർ​ഗീ​സ് ജോ​സ​ഫ്, സ​തീ​ശ​ൻ നാ​യ​ർ, ബി​ജോ​യി കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.