അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ​പ​ദ്ധ​തി
Monday, January 24, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന തൊ​ഴി​ൽ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കേ​ര​ള കൈ​ത്തൊ​ഴി​ലാ​ളി, വി​ദ​ഗ്ധ​തൊ​ഴി​ലാ​ളി, ബാ​ർ​ബ​ർ ആ​ൻ​ഡ് ബ്യൂ​ട്ടീ​ഷ്യ​ൻ, ക്ഷേ​ത്ര​ജീ​വ​നം, അ​ല​ക്ക്, പാ​ച​കം, ഗാ​ർ​ഹി​കം എ​ന്നി​വ റ​ദ്ദാ​ക്കി 2016 ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ കേ​ര​ള സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ​ബോ​ർ​ഡി​ന് രൂ​പം ന​ൽ​കി​യി​രു​ന്നു. 10 രൂ​പ, 20 രൂ​പ നി​ര​ക്കി​ൽ അം​ഗ​ങ്ങ​ൾ അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​തി​മാ​സ വ​രി​സം​ഖ്യ 100 രൂ​പ​യാ​ക്കി ഏ​കീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ബാ​ങ്കി​ൽ നേ​രി​ട്ട് വ​രി​സം​ഖ്യ അ​ട​യ്ക്കു​ന്ന പ​ല അം​ഗ​ങ്ങ​ളും ഏ​കീ​ക​രി​ച്ച പ്ര​തി​മാ​സ വ​രി​സം​ഖ്യ 100 രൂ​പ അ​ട​യ്ക്കു​ന്നി​ല്ല. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അം​ഗ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ​പ​ദ്ധ​തി​യി​ലേ​യ്ക്ക് അം​ഗ​ത്വം നേ​ടാ​ത്ത പ​ക്ഷം ഇ​വ​രു​ടെ റി​ട്ട​യ​ർ​മെ​ന്‍റ്, പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 04682220248.

കോ​വി​ഡ് മ​ര​ണം ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ: ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 50,000 രൂ​പ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​തേ വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ തൊ​ട്ട​ടു​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​വു​മാ​യോ, വി​ല്ലേ​ജ് ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട്ട് എ​ത്ര​യും വേ​ഗം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ അ​റി​യി​ച്ചു. സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ 9188297112. അ​ടൂ​ർ താ​ലൂ​ക്ക് : 04734224826. കോ​ഴ​ഞ്ചേ​രി : 0468 2222221. റാ​ന്നി: 9446351352. കോ​ന്നി: 0468 2240087. മ​ല്ല​പ്പ​ള​ളി: 0469 2682293. തി​രു​വ​ല്ല:0469 2601303.