പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​നു കു​ത്തേ​റ്റു
Tuesday, January 25, 2022 10:49 PM IST
തി​രു​വ​ല്ല: പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​ന് കു​ത്തേ​റ്റു. ഇ​ടി​ഞ്ഞി​ല്ലം ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​ൻ വേ​ങ്ങ​ൽ സ്വ​ദേ​ശി അ​ഖി​ൽ രാ​ജി​നാ​ണ് (31) കു​ത്തേ​റ്റ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​യി​രു​ന്നു സം​ഭ​വം. ഇ​തു സം​ബ​ന്ധി​ച്ച് നീ​രേ​റ്റു​പു​റം ച​ക്കു​ളം മു​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​ലാ​ലി​നെ (31) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​ലാ​ലും സു​ഹൃ​ത്തും ബൈ​ക്കി​ൽ എ​ത്തി കു​പ്പി​യി​ൽ പെ​ട്രോ​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

കു​പ്പി​യി​ൽ പെ​ട്രോ​ൾ കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് പ​ന്പ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​തോ​ടെ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. ഇ​തി​നി​ടെ കൈ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​ഖി​ൽ​രാ​ജി​നെ ശ്രീ​ലാ​ൽ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച ശ്രീ​ലാ​ലി​നെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി തി​രു​വ​ല്ല പോ​ലീ​സി​നു കൈ​മാ​റി. എ​ട​ത്വ, ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം, തി​രു​വ​ല്ല സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​ത്തോ​ളം കേ​സു​ക​ളി​ൽ ശ്രീ​ലാ​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.