ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം അ​റ​ബി​ഭാ​ഷാ പ​ഠ​നം അ​വ​ഗ​ണി​ക്ക​പ്പെ​ട​രു​ത്: കെ​എ​എം​എ
Friday, January 28, 2022 10:40 PM IST
റാ​ന്നി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ സ്‌​കൂ​ളി​ല്‍ അ​റ​ബി ഭാ​ഷ പ​ഠ​നം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക​രു​തെ​ന്ന് കേ​ര​ള അ​റ​ബി​ക് മു​ന്‍​ഷീ​സ് അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ത​മീ​മു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു ചെ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ന്‍​വ​ര്‍ മു​ണ്ട​ക്ക​യം, യ​ഹി​യ​കു​ട്ടി, ഷ​മീ​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഷി​ബു ചേ​പ്പ​ള്ളി - പ്ര​സി​ഡ​ന്‍റ്, ടി.​എം. അ​ന്‍​വ​ര്‍ - സെ​ക്ര​ട്ട​റി, ആ​ഷി​ക് ഇ​ലാ​ഹി - ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.