പ​ന്പ​യി​ലേ​ക്ക് ബ​സു​ക​ളി​ല്ല, തീ​ർ​ഥാ​ട​ക​ർ വ​ല​ഞ്ഞു
Monday, May 16, 2022 11:04 PM IST
നി​ല​യ്ക്ക​ൽ: ശ​ബ​രി​മ​ല​യി​ൽ മാ​സ​പൂ​ജ​യ്ക്ക് ന​ട തു​റ​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ർ​ക്ക് മ​തി​യാ​യ യാ​ത്രാ സൗ​ക​ര്യം ന​ൽ​കാ​തെ കെഎ​സ്ആ​ർ​ടി​സി. നി​ല​യ്ക്ക​ൽ ഇ​ട​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ നി​ര​വ​ധി തീ​ർ​ഥാ​ട​ക​ർ പ​ന്പ​യി​ലേ​ക്ക് തു​ട​ർ യാ​ത്ര​യ്ക്ക് ബ​സ് കി​ട്ടാ​തെ വ​ല​ഞ്ഞു.
ന​ട തു​റു​ന്ന ദി​വ​സം മു​ത​ൽ ഇ​താ​ണ് സ്ഥി​തി. നി​ല​യ്ക്ക​ൽ പ​ന്പ റൂ​ട്ടി​ൽ അ​ഞ്ച് ബ​സു​ക​ൾ മാ​ത്ര​മാ​ണ് മാ​സ​പൂ​ജ​യു​ടെ സ​മ​യ​ത്ത് കെഎ​സ്ആ​ർ​ടി​സി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്കി​ന​നു​സ​രി​ച്ച് ഇ​തു തി​ക​യി​ല്ല. അ​ഞ്ച് ബ​സു​ക​ളും പ​ന്പ​യി​ൽ പോ​യി തി​രി​കെ വ​രു​ന്ന​തു​വ​രെ തീ​ർ​ഥാ​ട​ക​ർ കാ​ത്തു​നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ അ​യ​യ്ക്കാ​നാ​ണ് ക​ഐ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും താ​ത്പ​ര്യം കാ​ട്ടു​ന്ന​ത്.
ഇ​ത​ര ഡി​പ്പോ​ക​ളി​ൽ നി​ന്നെ​ത്തു​ന്ന ബ​സു​ക​ളി​ലും നി​ല​യ്ക്ക​ലി​ൽ നി​ന്നു​ള്ള​വ​രെ ക​യ​റ്റി​വി​ടു​ന്നി​ല്ലെ​ന്നു പ​രാ​തി​യു​ണ്ട്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ല​യ്ക്ക​ൽ​വ​രെ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ യാ​ത്ര​യ്ക്ക് മ​തി​യാ​യ യാ​ത്രാ സൗ​ക​ര്യം ന​ൽ​കാ​ൻ ക​ഐ​സ്ആ​ർ​ടി​സി​ക്ക് ബാ​ധ്യ​ത​യു​ണ്ട്.
എ​ന്നാ​ൽ മാ​സ​പൂ​ജ​യു​ടെ സ​മ​യ​ത്ത് നി​ല​യ്ക്ക​ൽ പ​ന്പ ചെ​യി​ൻ സ​ർ​വീ​സി​ന് മ​തി​യാ​യ ബ​സു​ക​ൾ എ​ത്തി​ക്കാ​ൻ ക​ഐ​സ്ആ​ർ​ടി​സി ത​യാ​റാ​കു​ന്നു​മി​ല്ല. മ​ഴ​ക്കാ​ലം കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ നി​ല​യ്ക്ക​ലി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ തു​ട​ർ യാ​ത്രാ സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്.