എ​ൽ​ഡി​എ​ഫ് ദേ​ശീ​യ പ്ര​തി​രോ​ധം നാളെ
Friday, May 27, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: വി​ല​ക്ക​യ​റ്റ​ത്തി​നും തൊ​ഴി​ലി​ല്ലാ​യ്മ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കു​മെ​തി​രേ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ ദേ​ശീ​യ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി ആ​റ​ൻ​മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി, ഇ​ര​വി​പേ​രൂ​ർ എ​ന്നീ മൂ​ന്നു​സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ത്തും.
നാളെ ​വൈ​കു​ന്നേ​ര​മാ​ണ് പ്ര​തി​ഷേ​ധ സ​മ​രം. എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ബി. ​ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ടി.​കെ.​ജി. നാ​യ​ർ, എ. ​പ​ത്മ​കു​മാ​ർ, പി.​ആ​ർ. പ്ര​ദീ​പ്, ജേ​ക്ക​ബ് ഇ​ര​ട്ട​പ്പു​ളി​ക്ക​ൻ, നി​സാ​ർ നൂ​ർ മ​ഹ​ൽ, സു​മേ​ഷ് ഐ​ശ്വ​ര്യ, മു​ഹ​മ്മ​ദ് സാ​ലി, കെ. ​സു​രേ​ഷ് ബാ​ബു, മാ​ത്യു ജി. ​ഡാ​നി​യ​ൽ, ബി​ജി ജോ​സ​ഫ്, രാ​ജു ഉ​ള​നാ​ട്, മാ​ത്യു മ​രോ​ട്ടി മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ

തി​രു​വ​ല്ല: വി​ശ്വ​ക​ർ​മ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ നാ​ളെ തി​രു​വ​ന​ന്ത​പു​രം വി​ശ്വ​ക​ർ​മ്മ മ​ഠ​ത്തി​ൽ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു കൊ​യി​ലാ​ണ്ടി ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.