പൂ​ര്‍​വ​സൈ​നി​ക് സേ​വാ പ​രി​ഷ​ത്ത് സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട​യി​ല്‍
Friday, December 9, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: അ​ഖി​ല ഭാ​ര​തീ​യ പൂ​ര്‍​വ​സൈ​നി​ക് സേ​വാ പ​രി​ഷ​ത്ത് സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
ഇ​ന്നു സം​സ്ഥാ​ന ക​മ്മി​റ്റി ചേ​രും. 11ന് ​രാ​വി​ലെ 8.45ന് ​യു​ദ്ധ​സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന. പ​ത്ത​നം​തി​ട്ട റോ​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ 10ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ദേ​ശീ​യ സെ​ക്ര​ട്ട​റി റി​ട്ട. ബ്രി​ഗേ​ഡി​യ​ര്‍ ഡി.​എ​സ്. ത്രി​പാ​ഠി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റി​ട്ട. മേ​ജ​ര്‍ ജ​ന​റ​ല്‍ പി. ​വി​വേ​കാ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്വാ​മി​ന് ദേ​വി ജ്ഞാ​നാ​ഭ​നി​ഷ്ഠ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ഞ്ജ​യ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ര​വീ​ന്ദ്ര​നാ​ഥ്, കെ.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.