അ​വ​ശ്യ സ​ര്‍​വീ​സു​കാ​ര്‍​ക്കു​ള്ള പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു
Sunday, April 21, 2024 3:58 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​വ​ശ്യ സ​ര്‍​വീ​സു​കാ​ര്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു.

പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍​ക്ക് 21, 22 തീ​യ​തി​ക​ളി​ലും വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടിം​ഗ് രേ​ഖ​പ്പെ​ടു​ത്താം.

അ​വ​ര​വ​ര്‍​ക്ക് വോ​ട്ടു​ള്ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേണ്ട​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍, വ​കു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ കൈ​യി​ല്‍ ക​രു​ത​ണം.