തിരുവല്ല: യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സമാപനം കുറിച്ച് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ പരുമലയിൽനിന്നും ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്തേക്ക് റോഡ്ഷോ നടത്തി.
പരുമലയിൽനിന്നും തുടങ്ങിയ വാഹന പ്രചാരണജാഥയ്ക്ക് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, റെജി തോമസ്, ലാലു തോമസ്, ഈപ്പൻ കുര്യൻ, സതീഷ് ചാത്തങ്കരി, റോബിൻ പരുമല, ജിജോ ചെറിയാൻ, റോജി കാട്ടാശേരി, ആർ. ജയകുമാർ, അഭിലാഷ് വെട്ടിക്കാടൻ, തോമസ് പി. വർഗീസ്, ബിനു കുര്യൻ, ക്രിസ്റ്റഫർ ഫിലിപ്പ്, നിഷ അശോകൻ, ശിവദാസ് യു. പണിക്കർ, ലിജി ആർ. പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.