ഭൂ​മി ത​ട്ടി​പ്പു​കേ​സി​ൽ ത​ങ്ങ​ൾ​ക്കു പ​ങ്കി​ല്ല: അ​ജീ​ബ എം. ​സാ​ഹി​ബ് ‌
Wednesday, May 22, 2019 10:02 PM IST
പ​ത്ത​നം​തി​ട്ട: താ​നും ഭ​ർ​ത്താ​വും ഒ​രു ഭൂ​മി ത​ട്ടി​പ്പ് കേ​സി​ലും പ്ര​തി​യ​ല്ലെ​ന്ന് കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി​യും ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ അ​ജീ​ബ എം. ​സാ​ഹി​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ത​ങ്ങ​ൾ​ക്കെ​തി​രെ ചി​ല​ർ ച​മ​ച്ചു​ണ്ടാ​ക്കി​യ ക​ള്ള​ക്കേ​സാ​ണ് ഒ​രു​വി​ഭാ​ഗം പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ജീ​ബ പ​റ​ഞ്ഞു. വ​സ്തു ഇ​ട​പാ​ടി​ൽ വാ​ദി ഉ​ന്ന​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ക​ള്ള​മാ​ണ്. വാ​സ്ത​വ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​തി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.
വാ​ദി​യെ ത​ങ്ങ​ൾ​ക്ക് അ​റി​യു​ക​പോ​ലും ഇ​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തേ​വ​രെ ഒ​രു വ​ക്കീ​ൽ നോ​ട്ടി​സോ വാ​റേ​ണ്ടോ ല​ഭി​ച്ചി​ട്ടി​ല്ല. ക​ള്ള​ക്കേ​സി​നെ​തി​രെ ഹൈ​ക്കോ​ട​തി മു​ഖേ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ട​ലെ​ടു​ത്ത ചി​ല രാ​ഷ്ട്രീ​യ സം​ഭ​വ​ങ്ങ​ളി​ൽ മ​നം​നൊ​ന്ത ചി​ല​രു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും അ​ജീ​ബ ആ​രോ​പി​ച്ചു.
കോ​ണ്‍​ഗ്ര​സി​ന്‍റെ പു​നഃ​സം​ഘ​ട​ന അ​ടു​ത്ത സ​മ​യ​ത്ത് ത​നി​ക്കെ​തി​രെ​യു​ള്ള ചി​ല​രു​ടെ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗാ​മാ​യ ക​ള്ള​ക്കേ​സാ​ണ്. ഇ​തി​നു മു​ന്പും ഇ​ത്ത​രം ഗൂ​ഢാ​ലോ​ച​ന​ക​ൾ ന​ട​ന്നി​ട്ടു​ള്ള​താ​യും അ​ജീ​ബ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​നെ നേ​രി​ൽ ക​ണ്ട് വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കും. ഭ​ർ​ത്താ​വ് അ​ബ്ദു​ൾ ഖാ​ദ​റും പ​ത്ര​സ​മ്മേ​ള​നത്തിൽ പ​ങ്കെ​ടു​ത്തു.‌