സ്വ​കാ​ര്യ​ബ​സ് ടി​പ്പ​റി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ടു,ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം
Friday, July 19, 2019 10:19 PM IST
അ​ടൂ​ർ: നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ടി​പ്പ​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ടു പാ​ട​ത്തേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി. ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം. ഇ​ന്ന​ലെ രാ​വി​ലെ 11.45ന് ​ത​ട്ട മ​ങ്കു​ഴി പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

അ​ടൂ​രി​ൽ നി​ന്നു പ​ത്ത​നം​തി​ട്ട​യ്ക്കു പോ​യ സു​ൽ​ത്താ​ൻ സ്വ​കാ​ര്യ ബ​സ് കൈ​പ്പ​ട്ടൂ​രി​ൽ നി​ന്നും വ​ന്ന ടി​പ്പ​ർ ലോ​റി​യി​ൽ ത​ട്ടി​യ​തി​നേ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ബ​സ് സ​മീ​പ​ത്തെ വ​യ​ലി​ലേ​ക്കു ഇ​ടി​ച്ചി​റ​ങ്ങു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ ബ​സ് യാ​ത്ര​ക്കാ​രെ അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പാ​ത്രി​യി​ലും മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. ഇ​രു​വാ​ഹ​ന​ങ്ങ​ളും അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും കു​റ്റ​പ്പെ​ടു​ത്തി.