അ​ഴൂ​ർ 11 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ പൊ​ട്ട​ൻ​ഷ്യ​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു
Saturday, July 20, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ഇ​ബി അ​ഴൂ​ർ 11കെ​വി സ​ബ് സ്റ്റേ​ഷ​നി​ലെ വോ​ൾ​ട്ടേ​ജ് വ്യ​ത്യാ​സം ക​ണ​ക്കാ​ക്കു​ന്ന പൊ​ട്ട​ൻ​ഷ്യ​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. സ്ഫോ​ട​ന ശ​ബ്ദ​ത്തോ​ടെ തീ ​ക​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ മേ​ൽ​മൂ​ടി ഇ​ള​കി​ത്തെ​റി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ​യാ​ണ് ക​ത്തി​യ​ത്. സ്റ്റേ​ഷ​നി​ലെ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തീ ​കെ​ടു​ത്താ​നു​ള​ള ശ്ര​മ​ത്തി​നി​ടെ പ​ത്ത​നം​തി​ട്ട ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ര​മ​ണി​ക്കൂ​റി​നു​ള​ളി​ൽ തീ​യ​ണ​ച്ചു. ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​ത്തി​യ​തി​നെ തു​ട​ർ​ന്ന് റാ​ന്നി, കോ​ഴ​ഞ്ചേ​രി ഫീ​ഡ​റു​ക​ളി​ലേ​ക്കു​ള​ള വൈ​ദ്യു​തി വി​ത​ര​ണം ഒ​ന്ന​ര മ​ണി​ക്കൂ​ർ ത​ട​സ​പ്പെ​ട്ടു. ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​ത്തി​യ​തി​ലൂ​ടെ 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്.

ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഷോ​ർ​ട്ട് സ​ർ​ക്ക്യൂ​ട്ട് കാ​ര​ണ​മ​ല്ല പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ ഇ​ന്നെ​ത്തി തീ ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം പ​രി​ശോ​ധി​ക്കും.