700 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ; പി​എം റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം 26ന് ​കോ​ന്നി​യി​ൽ
Thursday, August 22, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള പു​ന​ലൂ​ർ - പൊ​ൻ​കു​ന്നം ഭാ​ഗ​ത്തെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കോ​ന്നി​യി​ൽ നി​ർ​വ​ഹി​ക്കും. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി കെ ​രാ​ജു, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ, വീ​ണാ ജോ​ർ​ജ​എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ലോ​ക ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന റോ​ഡി​ന് 700 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
റോ​ഡി​ന്‍റെ മൂ​വാ​റ്റു​പു​ഴ മു​ത​ൽ പൊ​ൻ​കു​ന്നം വ​രെ​യു​ള്ള ഭാ​ഗം നേ​ര​ത്തെ പി​പി​പി മാ​തൃ​ക​യി​ൽ പു​ന​രു​ദ്ധ​രി​ച്ചി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന പൊ​ൻ​കു​ന്നം മു​ത​ൽ പു​ന​ലൂ​ർ വ​രെ​യു​ള്ള 82.11 കി​ലോ​മീ​റ്റ​റാ​ണ് ഇ​നി വി​ക​സി​പ്പി​ക്കാ​ൻ ഉ​ള്ള​ത്.
കോ​ന്നി - പ്ലാ​ച്ചേ​രി, പ്ലാ​ച്ചേ​രി - പൊ​ൻ​കു​ന്നം, കോ​ന്നി- പു​ന​ലൂ​ർ എ​ന്നി​ങ്ങ​നെ മൂ​ന്നു റീ​ച്ചു​ക​ളാ​യി തി​രി​ച്ചാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തെ നി​ർ​മാ​ണം. ഇ​തി​ൽ കോ​ന്നി - പ്ലാ​ച്ചേ​രി റോ​ഡി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ആ​ദ്യം ആ​രം​ഭി​ക്കു​ന്ന​ത്. രണ്ടുവർഷമാണ് നിർമാണ കാലാവധി. പെ​രു​ന്പാ​വൂ​ർ കേ​ന്ദ്ര​മാ​ക്കി​യു​ള്ള ഇ​കെ​കെ ക​ന്പ​നി​ക്കാ​ണ് കോ​ന്നി - പ്ലാ​ച്ചേ​രി റോ​ഡി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല. ര​ണ്ടും മൂ​ന്നും റീ​ച്ചു​ക​ളു​ടെ നി​ർ​മാ​ണവും ഉ​ട​ൻ​ത​ന്നെ ആ​രം​ഭി​ക്കാ​നാ​കും. ഇ​പി​സി മാ​തൃ​ക​യി​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ത്.
20 വ​ർ​ഷം മു​ന്പ് തു​ട​ക്കം​കു​റി​ച്ച പ​ദ്ധ​തി​യാ​ണ് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​ത്. ലോ​ക​ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ ക​ഐ​സ്ടി​പി ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പി​എം റോ​ഡ് പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. മൂ​വാ​റ്റു​പു​ഴ മു​ത​ൽ തൊ​ടു​പു​ഴ വ​രെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം ന​ട​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് തൊ​ടു​പു​ഴ - പൊ​ൻ​കു​ന്നം റോ​ഡും പൂ​ർ​ത്തീ​ക​രി​ച്ചു.
എ​ന്നാ​ൽ പൊ​ൻ​കു​ന്നം മു​ത​ൽ പു​ന​ലൂ​ർ വ​രെ​യു​ള്ള റോ​ഡി​ന്‍റെ സ്ഥ​ല​മേ​റ്റെ​ടു​പ്പി​ലും നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ഉ​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​വും മൂ​ലം ലോ​ക​ബാ​ങ്ക് ഈ ​പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം താ​ൻ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ച്ച​തി​നേ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ച​തെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ പ​റ​ഞ്ഞു.
മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ലോ​ക ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും ലോ​ക ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി നി​ര​ന്ത​രം ച​ർ​ച്ച​ക​ൾ ന​ട​ത്തി.
ലോ​ക​ബാ​ങ്ക് മു​ന്പോ​ട്ടു വ​ച്ച എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​യി. കൂ​ടാ​തെ ലോ​ക​ബാ​ങ്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന രേ​ഖ​ക​ൾ എ​ല്ലാം കൃ​ത്യ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും ന​ൽ​കാ​ൻ കെഎ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഡി​ക്രൂ​സസ് മുൻകൈയെടുത്തു.