റാ​ന്നി​യി​ലെ 26 റോ​ഡു​ക​ള്‍ പു​ന​രു​ദ്ധ​രി​ക്കും: രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ
Monday, September 9, 2019 11:05 PM IST
റാ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 26 റോ​ഡു​ക​ള്‍ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് ഫ​ണ്ട് ല​ഭ്യ​മാ​കു​മെ​ന്ന് രാ​ജു​ഏ​ബ്ര​ഹാം എം​എ​ല്‍​എ അ​റി​യി​ച്ചു.
റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 26 ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ പു​ന​രു​ദ്ധ​രി​ക്കാ​ന്‍ ന​ട​പ​ടി​യാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ ഉ​ണ്ടാ​യ മ​ഹാ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ കേ​ര​ള പു​ന​ര്‍ നി​ര്‍​മാ​ണ വി​ക​സ​ന പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വി​ക​സി​പ്പി​ക്കു​ന്ന​ത്. ഈ ​റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.
ഇ​നി ഫ​ണ്ട് അ​നു​വ​ദി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഉ​ട​ന്‍ ഇ​റ​ങ്ങും.റീ​ബി​ല്‍​ഡ് കേ​ര​ള​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള റോ​ഡു​ക​ൾ.
തെ​ള്ളി​യൂ​ര്‍​ക്കാ​വ്-​മു​ട്ടു​മ​ണ്ണി​ല്‍ റോ​ഡ് (1.400 കി​ലോ​മീ​റ്റ​ർ), പാ​റ​ക്ക​ട​വ്-​വാ​ള​ക്കു​ഴി (1.900 കി​ലോ​മീ​റ്റ​ർ).അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് -അം​ഗ​ന്‍​വാ​ടി-​മു​തു മ​ര​ത്തി​ല്‍ ക​മ്യൂ​ണി​റ്റി റോ​ഡ് (0.800 കി​ലോ മീ​റ്റ​ര്‍),കൊ​യ്പി​ള്ളി മേ​ലേ പ​ടി-​മേ​ലേ​തി​ല്‍ റോ​ഡ് (1.200 കി​ലോ​മീ​റ്റ​ർ), ചെ​റു​ക​ര​പ്പ​ടി -മ​ന്നാ​ക്കു​ഴി​പ​ടി (1.200 കി​ലോ​മീ​റ്റ​ര്‍), റാ​ന്നി പ​ഞ്ചാ​യ​ത്ത് കു​ഴി​മ​ണ്ണി​ല്‍​പ്പ​ടി -ചി​റ്റേ​ട​ത്തു​പ​ടി റോ​ഡ് (0.300 കി​ലോ മീ​റ്റ​ര്‍),രാ​മ​പു​രം ഇ​ല്ല​ത്തു പ​ടി -വ​ലി​യ​ത്തു പ​ടി റോ​ഡ് (1.300 കി​ലോ മീ​റ്റ​ര്‍), വെ​ട്ടി​മേ​പ്ര​ത്തു​പ​ടി-​ക​ല്ലു​ങ്ക​ല്‍ പ​ടി റോ​ഡ് (0.700 കി ​മീ​റ്റ​ര്‍),അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് - പൂ​വ​ന്‍ മ​ല- പ​നം പ്ലാ​ക്ക​ല്‍ റോ​ഡ് (1.200 കി​ലോ മീ​റ്റ​ര്‍) , വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്ത് - മ​ടു​ക്കാ​മൂ​ട്- അ​യ്യ​പ്പാ മെ​ഡി​ക്ക​ല്‍ കോ​ള​ജ് റോ​ഡ് (1.000 കി​ലോ മീ​റ്റ​ര്‍), ബം​ഗ്ലാം ക​ട​വ് - വ​ലി​യ കു​ളം (റോ​ഡ്-2.000 കി​ലോ മീ​റ്റ​ര്‍), ബം​ഗ്ലാം ക​ട​വ് സ്റ്റേ​ഡി​യം-​വ​ലി​യ​കു​ളം റോ​ഡ് (2.900 മീ​റ്റ​ര്‍)​പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് -വ​ലി​യ​പ​റ​മ്പി​ല്‍​പ​ടി-​ഈ​ട്ടി​ച്ചു​വ​ട് റോ​ഡ് - (1.300 കി​ലോ മീ​റ്റ​ര്‍), മേ​ലേ​പ്പ​ടി- ചെ​ല്ല​ക്കാ​ട്‌​റോ​ഡ് (1.500 കി​ലോ മീ​റ്റ​ര്‍), ക​ണ്ണ​ങ്ക​ര- ഇ​ട​മു​റി റോ​ഡ് (1.400 കി​ലോ മീ​റ്റ​ര്‍).
വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് -വെ​ണ്‍​കു​റി​ഞ്ഞി -മാ​റി​ടം ക​വ​ല റോ​ഡ് ( 2.300 കി​ലോ മീ​റ്റ​ര്‍),15 പ​ള്ളി​പ്പ​ടി - മാ​ട​ത്തും പ​ടി റോ​ഡ് (2.300 കി.​മീ​റ്റ​ര്‍, റാ​ന്നി-​പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് -റേ​ഷ​ന്‍ ക​ട പ​ടി - മു​ള​ന്താ​നം പ​ടി റോ​ഡ് (1.000കി​ലോ മീ​റ്റ​ർ), അ​ട്ട​ത്തോ​ട് സെ​ന്‍​ട്ര​ല്‍ റോ​ഡ് (2.900 കി​ലോ മീ​റ്റ​ര്‍.),ബി​മ്മ​രം കോ​ള​നി റോ​ഡ് (1.200 കി​ലോ മീ​റ്റ​ർ), നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് -അ​ത്തി​ക്ക​യം -ക​ടു​മീ​ഞ്ചി​റ റോ​ഡ് (1.850 കി​ലോ മീ​റ്റ​ര്‍), ച​ണ്ണ - കു​രു​മ്പ​ന്‍ മൂ​ഴി റോ​ഡ് (6.400 കി​ലോ​മീ​റ്റ​ർ), കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്ത് -സി.​കെ റോ​ഡ് (2.000 കി​മീ), പ​ഞ്ചാ​യ​ത്ത് പ​ടി -പാ​പ്പ​നാ​ട്ട് പ​ടി (2.100 കി​ലോ​മീ​റ്റ​ർ) ,ചെ​റു​കോ​ല്‍ പ​ഞ്ചാ​യ​ത്ത് -കി​ളി​യാ​നി​ക്ക​ല്‍ - തൂ​ളി​കു​ളം റോ​ഡ് (1.400 കി​ലോ​മീ​റ്റ​ർ), തി​രു​വാ​ഭ​ര​ണ​പാ​ത റോ​ഡ് (2.500 കി​ലോ​മീ​റ്റ​ർ).