സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണാ​ഘോ​ഷ​വു​മാ​യി പു​ഷ്‌​പ​ഗി​രി ‌‌
Tuesday, September 10, 2019 11:17 PM IST
പ​ത്ത​നം​തി​ട്ട: പു​ഷ്പ​ഗി​രി കു​ടും​ബ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി.
പു​ഷ്പ​ഗി​രി സ്ഥാ​പ​ന​ങ്ങ​ളി​ലെ 101 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ ടു​ത്ത തി​രു​വാ​തി​ര​യും ഡോ ​ക്ട​ർ​മാ​രു​ടെ വ​ടംവ​ലി​യും 4000 പേ​ർ പ​ങ്കെ​ടു​ത്ത ഓ​ണ സ​ദ്യ​യും ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി ​ച്ചു.
പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നു​ക​ളു​ടെ സി​ഇ​ഒ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​റ​ൽ മാ​നേ​ജ​ർ ജേ​ക്ക​ബ് ജോ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ പു​ഷ്പ​ഗി​രി കു​ടും​ബ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പൂ​ക്ക​ള മ​ത്സ​രം,
മ​ല​യാ​ളി മാ​മ​ൻ -മ​ങ്ക മ​ത്സ​രം, വ​ടം​വ​ലി, ന​ല്ല മാ​വേ​ലി, തു​ട​ങ്ങി​യ സാം​സ്‌​കാ​രി​ക ആ​ഘോ​ഷ​ങ്ങ​ളും ന​ട​ത്ത​പ്പെ ​ട്ടു.
രാ​ഷ്‌ട്രീയ - സാം​സ്‌​കാ​രി​ക നാ​യ​ക​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ‌