വ​ര​ട്ടാ​ർ ജ​ലോ​ത്സ​വം: എ ​ബാ​ച്ചി​ൽ ഓ​ത​റ പ​ള്ളി​യോ​ട​വും ബി ​ബാ​ച്ചി​ൽ കോ​ടി​യാ​ട്ടു​ക​ര​യും ‌‌
Tuesday, September 10, 2019 11:18 PM IST
ഓ​ത​റ: ആ​ദി പ​ന്പ​വ​ര​ട്ടാ​ർ ജ​ലോ​ത്സവ​ത്തി​ൽ എ ​ബാ​ച്ചി​ൽ ഓ​ത​റ പ​ള്ളി​യോ​ട​വും ബി ​ബാ​ച്ചി​ൽ കോ​ടി​യാ​ട്ടു​ക​ര​യും ജേ​താ​ക്ക​ളാ​യി ഹ​രി​ത കേ​ര​ളം ട്രോ​ഫി നേ​ടി. ഭീ​മ​ൻ ഗ​ദ വ​ലി​ച്ച് വ​ര​ട്ടെ ആ​റെ എ​ന്ന് പ​റ​ഞ്ഞ് ന​ദി തെ​ളി​ക്കു​ന്ന സ​ങ്ക​ല്പ​ത്തി​ലു​ള്ള ശി​ല്പ​മാ​ണ് ജേ​താ​ക്ക​ൾ​ക്ക് ന​ൽ​കി​യ​ത്.
റ​ണ്ണേ​ഴ്സ് അ​പ് ആ​യ കി​ഴ​ക്ക​നോ​ത​റ​കു​ന്നേ​കാ​ടി​ന് എ​ബാ​ച്ചി​ലും മേ​പ്രം തൈ​മ​റ​വും​ക​ര പ​ള്ളി​യോ​ട​ത്തി​ന് ബി ​ബാ​ച്ചി​ലും മ​ങ്കൊ​ന്പ് ശി​വ​ശ​ങ്ക​ര​പ്പി​ള്ള സ്മാ​ര​ക ട്രോ​ഫി ല​ഭി​ച്ചു.
മി​ക​ച്ച പ​ള്ളി​യോ​ട ഗ്രൂ​പ്പു​ക​ളാ​യി പാ​ടി​ത്തു​ഴ​ഞ്ഞെ​ത്തി​യ മേ​പ്രം​തൈ​മ​റ​വും​ക​ര​യും​കോ​ടി​യാ​ട്ടു​ക​ര​യും മി​ക​ച്ച ഗ്രൂ​പ്പി​നു​ള്ള മ​ഹാ​ല​ക്ഷ്മി ട്രോ​ഫി ബി ​ബാ​ച്ചി​ൽ നേ​ടി.
എ ​ബാ​ച്ചി​ൽ ഓ​ത​റ​യും കി​ഴ​ക്ക​നോ​ത​റ​കു​ന്നേ​കാ​ടും ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പ് മ​ഹാ​ല​ക്ഷ്മി ട്രോ​ഫി നേ​ടി. ബി ​ബാ​ച്ചി​ൽ പ​ങ്കെ​ടു​ത്ത തൈ​മ​റ​വും​ക​ര പ​ള്ളി​യോ​ടം ഒ​രു പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് റ​ണ്ണേ​ഴ്സ് അ​പ് ആ​യ​ത്.ച​മ​യം, പാ​ര​ന്പ​ര്യ ശൈ​ലി​യി​ലു​ള്ള തു​ഴ​ച്ചി​ൽ, വ​ഞ്ചി​പ്പാ​ട്ട്, അ​ച്ച​ട​ക്കം എ​ന്നി​വ​യാ​ണ് വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​മാ​ക്കി​യ​ത്.
കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻകെ. ​അ​ന​ന്ത​ഗോ​പ​ൻ ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഗ്രാ​ൻ​ഡ് വി​ത​ര​ണം ചെ​യ്തു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഹ​രി​ത​കേ​ര​ളം ട്രോ​ഫി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു. മ​ങ്കൊ​ന്പ് ശി​വ​ശ​ങ്ക​ര​പ്പി​ള്ള സ്മാ​ര​ക ട്രോ​ഫി പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി ജേ​താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ച്ചു.
ഹ​രി​ത കേ​ര​ളം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി ​എ​ൻ സീ​മ മി​ക​ച്ച പ​ള്ളി​യോ​ട ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള മ​ഹാ​ല​ക്ഷ്മി ട്രോ​ഫി സ​മ്മാ​നി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം ഹ​രി​ത കേ​ര​ളം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​എ​ൻ. സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌