സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ല്‍​കി​യ തോ​മ​സി​നെ​യും മേ​രി​യെ​യും കാ​ണാ​ന്‍ ജി​ല്ലാ ക​ള​ക്ട​റെ​ത്തി ‌
Tuesday, September 17, 2019 10:43 PM IST
കോ​ഴ​ഞ്ചേ​രി: പ്ര​ള​യ​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് പു​ന​ര​ധി​വാ​സ​ത്തി​നാ​യി മൂ​ന്നേ​കാ​ല്‍ ഏ​ക്ക​ര്‍ സ്ഥ​ലം സൗ​ജ​ന്യ​മാ​യി സ​ര്‍​ക്കാ​രി​ന് വി​ട്ടു ന​ല്‍​കി​യ കോ​ഴ​ഞ്ചേ​രി മാ​രാ​മ​ണ്‍ സ്വ​ദേ​ശി​യാ​യ തോ​മ​സ് പി. ​ജേ​ക്ക​ബി​നെ​യും മേ​രി തോ​മ​സി​നെ​യും നേ​രി​ല്‍ കാ​ണാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് വീ​ട്ടി​ലെ​ത്തി.

ദ​മ്പ​തി​ക​ളു​ടെ വ​ലി​യ സ​ഹാ​യ​ത്തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ന്ദി​യും ആ​ദ​ര​വും അ​റി​യി​ക്കാ​നാ​ണ് ക​ള​ക്ട​ര്‍ നേ​രി​ട്ടെ​ത്തി​യ​ത്. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ മെ​ഴു​വേ​ലി വി​ല്ലേ​ജി​ലു​ള്ള ത​ങ്ങ​ളു​ടെ സ്ഥ​ല​മാ​ണ് ഇ​വ​ര്‍ വീ​ടു​വ​യ്ക്കാ​നാ​യി വി​ട്ടു ന​ല്‍​കി​യ​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ദ​ര സൂ​ച​ക​മാ​യി തോ​മ​സ് പി. ​ജേ​ക്ക​ബി​നും മേ​രി​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ ഫ​ല​കം സ​മ്മാ​നി​ച്ചു. മു​ന്‍ എ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് തോ​മ​സ് പി. ​ജേ​ക്ക​ബ്.റീ ​ബി​ല്‍​ഡ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി മു​ത്തൂ​റ്റ് പാ​പ്പ​ച്ച​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ആ​റു വീ​ടു​ക​ള്‍ ഈ ​സ്ഥ​ല​ത്ത് നി​ര്‍​മി​ച്ചു വ​രു​ക​യാ​ണ്.

വീ​ടു​ക​ള്‍​ക്ക് പു​റ​മേ പ​ര​മാ​വ​ധി ആ​ളു​ക​ള്‍​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ല്‍ ഈ ​സ്ഥ​ല​ത്ത് ഫ്‌​ളാ​റ്റ് നി​ര്‍​മി​ച്ചു ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. ബീ​നാ​റാ​ണി, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് സു​രേ​ഷ് കു​മാ​ര്‍, തോ​ട്ട​പ്പു​ഴ​ശേ​രി വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് ബെ​ന്നി എ​ബ്ര​ഹാം, സ്‌​പെ​ഷ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് ഈ​സ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌