ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ൻ
Monday, October 14, 2019 11:20 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ൻ ’മെ​ഡി​ഫെ​സ്റ്റ്’ 19 മു​ത​ൽ 22 വ​രെ ന​ട​ക്കും. വി​സ്തൃ​ത​മാ​യ കാ​ന്പ​സി​ൽ കൗ​തു​ക​വും വി​ജ്ഞാ​ന​വു​മു​യ​ർ​ത്തു​ന്ന പ്ര​ദ​ർ​ശ​ന​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
മ​നു​ഷ്യ പ​രി​ണാ​മ​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ആ​വി​ഷ്കാ​രം പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​കും. വി​ഷ​ച്ചെ​ടി​ക​ൾ, വി​ഷ​പ്പാ​ന്പു​ക​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന ന​ഗ​റി​ലു​ണ്ടാ​കും. ത​ല​ച്ചോ​റി​നു​ള്ളി​ലെ വി​സ്മ​യ​ലോ​കം, മ​നു​ഷ്യ കു​ട​ലി​നു​ള്ളി​ലൂ​ടെ യാ​ത്ര എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ത​ല​യോ​ട്ടി​യു​ടെ മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച ഭീ​മാ​കാ​ര​മാ​യ പ്ര​വേ​ശ​ന​ക​വാ​ട​വും പ്ര​ത്യേ​ക​ത​യാ​കും. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ പ്ര​ദ​ർ​ശ​ന​മാ​ണ്. മ​റ്റ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക് 10 രൂ​പ​യും മു​തി​ർ​ന്ന​വ​ർ​ക്ക 20 രൂ​പ​യു​മാ​ണ് പ്ര​വേ​ശ​ന നി​ര​ക്ക്.
പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 23, 24, 25 തീ​യ​തി​ക​ളി​ൽ എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ സെ​മി​നാ​റു​ക​ൾ ന​ട​ക്കും.എ​ക്സി​ബി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​കൃ​ഷ്ണ​മോ​ഹ​ൻ, ഡോ.​ജേ​ക്ക​ബ്, ഡോ.​ലി​ഷ, ജെ​ഫി കോ​ശി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.