കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ണം, ക​ർ​ശ​ന സു​ര​ക്ഷ: ജി​ല്ലാ ക​ള​ക്ട​ർ
Saturday, October 19, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ വി​ത​ര​ണ കേ​ന്ദ്ര​വും സ്ട്രോം​ഗ് റൂ​മും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​വു​മാ​യ എ​ലി​യ​റ​യ്ക്ക​ൽ അ​മൃ​ത വി​എ​ച്ച്എ​സ്എ​സി​ലെ അ​വ​സാ​ന​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ർ.212 ബൂ​ത്തു​ക​ളി​ലേ​ക്കു​മു​ള്ള എ​ല്ലാ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മു​ള്ള പോ​സ്റ്റിം​ഗും ഇ​ന്ന് രാ​വി​ലെ​യാ​ണ് ന​ൽ​കു​ക.

19 കൗ​ണ്ട​റു​ക​ളി​ൽ നി​ന്നും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ ശേ​ഖ​രി​ച്ചു​കൊ​ണ്ടു പോ​കു​വാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ ബൂ​ത്തി​ലേ​ക്കും പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ 82 വാ​ഹ​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.212 ബൂ​ത്തു​ക​ളി​ലേ​ക്കാ​യി 25 സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രേ ജി​പി​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​മു​ൾ​പ്പെ​ടെ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​വാ​ഹ​ന​ങ്ങ​ളി​ലെ​ല്ലാം ബൂ​ത്തു​ക​ളി​ൽ പ്ര​ശ്ന​മു​ണ്ടാ​യാ​ൽ ന​ൽ​കാ​നു​ള്ള അ​ഡീ​ഷ​ണ​ൽ യ​ന്ത്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ണ്ടാ​കും. ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന വി​ത​ര​ണം ഉ​ച്ച​യ്ക്ക് 12ന് ​അ​വ​സാ​നി​ക്കും. മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും ദൂ​രം കൂ​ടി​യ ആ​വ​ണി​പ്പാ​റ, ഗ​വി, കൊ​ച്ചു പ​ന്പ, മൂ​ഴി​യാ​ർ തു​ട​ങ്ങി​യ ബൂ​ത്തു​ക​ളി​ലേ​ക്കാ​ണ് ആ​ദ്യം വി​ത​ര​ണം ന​ട​ത്തു​ക.പ്ര​ചാ​ര​ണ സ​മ​യം അ​വ​സാ​നി​ച്ച​തി​നാ​ൽ മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​നി​ന്നും വ​ന്നി​ട്ടു​ള്ള വി​വി​ധ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും മ​ണ്ഡ​ലം വി​ട്ടു പോ​കു​വാ​ൻ നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നും പോ​ലീ​സി​ന് ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കു​വാ​ൻ എ​ക്സൈ​സ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ അ​ഡീ​ഷ​ണ​ൽ സ്ക്വാ​ഡി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വ​ര​ണാ​ധി​കാ​രി​യും എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ എം.​ബി. ഗി​രീ​ഷ്, കോ​ന്നി​ ത​ഹ​സി​ൽ​ദാ​ർ കെ.​എ​സ്. ന​സി​യ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സി. ​ഗം​ഗാ​ധ​ര​ൻ ത​ന്പി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.