മൂ​ഴി​യാ​റി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു, ഷ​ട്ട​റു​ക​ൾ തു​റ​ന്നേ​ക്കും ‌‌
Monday, October 21, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ മൂ​ഴി​യാ​ര്‍ റി​സ​ര്‍​വോ​യ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടു. ശബരിഗിരിയിൽ 71 ശതമാനമാണ് ജലനിരപ്പ്

മൂ​ഴി​യാ​ര്‍ റി​സ​ര്‍​വോ​യ​റി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ള്‍ 15 സെ​ന്‍റി മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി 26 ക്യു​മെ​ക്‌​സ് എ​ന്ന തോ​തി​ല്‍ അ​ധി​ക ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്.

ഇ​തു മൂ​ലം മൂ​ഴി​യാ​ര്‍ മു​ത​ല്‍ മ​ണി​യാ​ര്‍ വ​രെ ക​ക്കാ​ട്ടാ​റി​ല്‍ 30 സെ​ന്‍റി മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത ഉ​ണ്ട്. മ​ണി​യാ​ര്‍ ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ള്‍ 75 സെ​ന്‍റി മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ണി​യാ​ര്‍ മു​ത​ല്‍ പൂ​വ​ത്തും​മൂ​ട് വ​രെ ക​ക്കാ​ട്ടാ​റി​ല്‍ 150 സെ​ന്‍റി മീ​റ്റ​ര്‍ വ​രെ​യും ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

മണിയാർ സംഭരണിയുടെ അഞ്ച് ഷട്ടറുകളും ഇന്നലെ 10 മുതൽ 50 സെന്‍റി മീറ്റർ വരെ ഉയർത്തിയിരുന്നു.സംഭരണികൾ തുറക്കു ന്നതിനാൽ പ​മ്പ​യു​ടെ​യും, ക​ക്കാ​ട്ടാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. ‌